---
title: "മെസിയുടെ പേരിലെ തട്ടിപ്പ്: 25.78 കോടിയുടെ നികുതി വെട്ടിപ്പ്; ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് ശുപാർശ"
english_title: "Messi Event Scam: Rs 25.78 Crore Tax Evasion Uncovered by GST SIT Report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381940/messi-event-scam-rs-2578-crore-tax-evasion-uncovered-by-gst-sit-report"
published_at: "2026-09-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2490883284_WhatsApp_Image_2026-09-10_at_10.54.03_AM.jpeg"
keywords: ["Messi Event Scam", "Tax Evasion Kerala", "GST SIT Report", "Kerala News"]
---

# മെസിയുടെ പേരിലെ തട്ടിപ്പ്: 25.78 കോടിയുടെ നികുതി വെട്ടിപ്പ്; ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് ശുപാർശ

> **Lead Summary:** **തിരുവനന്തപുരം**: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം**: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സ്പോണ്‍സറിൽ നിന്ന് നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കാതിരുന്നതിൽ ഗുരുതര വീഴ്ചയുണ്ട്.

നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. ഉന്നതങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ ഇടപെട്ടു. വീഴ്ച ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടൻ ഈടാക്കണമെന്നും എസ്ഐടി പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. അന്വേഷണം മറ്റൊരു യൂണിറ്റിലേക്ക് അടിയന്തരമായി മാറ്റണം.

ബാഹ്യ സമ്മർദങ്ങൾ ഉണ്ടായോ എന്ന് അന്വേഷിക്കണം. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന കോടികളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്. രണ്ട് ധനകാര്യ സ്ഥാപനങ്ങൾ കോടികൾ നൽകിയതിൽ സംശയങ്ങൾ ഉണ്ട്.

ആർബിസി- ജിഎസ്ടി കാണിച്ചതിൽ പൊരുത്തക്കേടുകൾ ഉണ്ട്. സ്റ്റേഡിയം നവീകരണത്തിനായി ചെലവാക്കിയത് 8 കോടി രൂപയാണെന്നും സ്പോൺസർ അവകാശപ്പെട്ടത് 70 കോടി ചെലവാക്കിയെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381940/messi-event-scam-rs-2578-crore-tax-evasion-uncovered-by-gst-sit-report)