---
title: "ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് പി.എസ്.സി അംഗങ്ങൾ"
english_title: "Planning Board Exam Scam: Kerala PSC Members Refuse Crime Branch Office Summon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382115/planning-board-exam-scam-kerala-psc-members-refuse-crime-branch-office-summon"
published_at: "2026-09-11T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa394f53e42d_images_(27).jpeg"
keywords: ["Kerala PSC", "Crime Branch probe", "Planning Board exam scam", "PSC Chairman questioning"]
---

# ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് പി.എസ്.സി അംഗങ്ങൾ

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള നിയമന പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം തങ്ങളെ ഓഫീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിൽ പി.എസ്.സി അംഗങ്ങൾക്ക് ശക്തമായ അതൃപ്തി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് നേരിട്ടെത്തി ചോദ്യം ചെയ്യലിന് വിധേയരാകേണ്ടതില്ലെന്നാണ് പി.എസ്.സി ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും നിലവിലെ തീരുമാനം.

## Article Content

**തിരുവനന്തപുരം:** സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള നിയമന പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം തങ്ങളെ ഓഫീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിൽ പി.എസ്.സി അംഗങ്ങൾക്ക് ശക്തമായ അതൃപ്തി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് നേരിട്ടെത്തി ചോദ്യം ചെയ്യലിന് വിധേയരാകേണ്ടതില്ലെന്നാണ് പി.എസ്.സി ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും നിലവിലെ തീരുമാനം.

ഭരണഘടനാ സ്ഥാപനമെന്ന പദവിയും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി ഇവർ ആഭ്യന്തര സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകും. കൂടാതെ അന്വേഷണ സംഘം നൽകിയ നോട്ടീസിന്മേൽ നിയമോപദേശം തേടാനും കമ്മീഷൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

എന്നാൽ, ഒരു ക്രിമിനൽ കേസിന്റെ അന്വേഷണത്തിൽ ചോദ്യം ചെയ്യൽ എവിടെ വെച്ച് നടത്തണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പി.എസ്.സി ഭരണഘടനാ സ്ഥാപനമാണെങ്കിലും ക്രിമിനൽ നടപടിച്ചട്ട പ്രകാരം ഇത്തരം കേസുകളിൽ കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക സംരക്ഷണമോ പരിരക്ഷയോ ലഭിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഓൺലൈൻ മൂല്യനിർണയത്തിൽ ഉണ്ടായ ഗുരുതരമായ തിരിമറിയെക്കുറിച്ചും വൻ ഗൂഢാലോചനയെക്കുറിച്ചും വ്യക്തത വരുത്താനാണ് ചെയർമാൻ എം.ആർ. ബൈജു അടക്കമുള്ള 16 അംഗങ്ങളെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുക്കുന്നതിൽ എതിർപ്പില്ലെന്നാണ് അംഗങ്ങളുടെ പ്രാഥമിക നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പഴയ നോട്ടീസ് പിൻവലിച്ച് പുതിയ നോട്ടീസ് നൽകുന്ന കാര്യവും പരിഗണനയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382115/planning-board-exam-scam-kerala-psc-members-refuse-crime-branch-office-summon)