---
title: "സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ വേട്ട നടക്കുകയാണ്: പി എസ് സഞ്ജീവ്"
english_title: "SFI Hunt Under Satheesan Government Says State Secretary PS Sanjeev Police Becoming KSU Level"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382181/sfi-hunt-under-satheesan-govt-ps-sanjeev-campus-elections-sit-row"
published_at: "2026-09-11T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d41c023bc_1000233723.jpg"
keywords: ["PS Sanjeev", "SFI", "Kerala Police", "Campus Election"]
---

# സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ വേട്ട നടക്കുകയാണ്: പി എസ് സഞ്ജീവ്

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ വേട്ട നടക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ വേട്ട നടക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.

സംസ്ഥാനത്തെ ക്യാമ്പസുകളിലും സ്കൂളുകളിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. വന്ദേമാതരം മുഴുവനായി പാടിയതിനുള്ള പ്രതിഷേധത്തിൽ ക്രൂരമായ അക്രമമാണ് നേരിട്ടത്.

ഏത് പൊലീസ് ഉദ്യോഗസ്ഥനെയാണ് എസ്എഫ്ഐ ആക്രമിച്ചത്? ഏത് പൊതുമുതലാണ് നശിച്ചത്, ഏത് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത് എന്ന് സർക്കാർ വ്യക്തമാക്കണം. കണ്ണൂർ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു.

വിദ്യാർത്ഥി സമരത്തിനെതിരെ എസ്ഐടി രൂപീകരിക്കുക എന്നത് ചരിത്രത്തിൽ ആദ്യമാണ്. സമരം ചെയ്യാൻ പാടില്ല എന്നുള്ള ഫാസിസ്റ്റ് നയം രൂപീകരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്നു.

കെഎസ്‌യു കാരന്റെ നിലവാരത്തിലേക്ക് കേരള പൊലീസ് മാറി. വേട്ടയാടി അസ്ഥിരപ്പെടുത്താം എന്ന് കരുതേണ്ട. കെഎസ്‌യുവിന്റെ രാഷ്ട്രീയ വിജയത്തിന് വേണ്ടി എസ്എഫ്ഐയെ ജയിലിലടച്ച് നേടാം എന്ന് വിചാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382181/sfi-hunt-under-satheesan-govt-ps-sanjeev-campus-elections-sit-row)