---
title: "കോൺട്രാക്ട് കാരിയേജ് മേഖലയെ തകർക്കുന്ന സർക്കാർ നീക്കം; സ്പെഷ്യൽ പെർമിറ്റിനെതിരെ പ്രക്ഷോഭത്തിലേക്ക് സിസിഒഎ"
english_title: "KSRTC Priyadarshini Scheme Special Permit For Private Route Buses CCOA Protest Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382196/contract-carriage-operators-association-protest-special-permit-private-buses-ksrtc-priyadarshini"
published_at: "2026-09-11T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3e5545a6a2_1000233737.jpg"
keywords: ["CCOA", "Contract Carriage", "KSRTC Priyadarshini", "Special Permit"]
---

# കോൺട്രാക്ട് കാരിയേജ് മേഖലയെ തകർക്കുന്ന സർക്കാർ നീക്കം; സ്പെഷ്യൽ പെർമിറ്റിനെതിരെ പ്രക്ഷോഭത്തിലേക്ക് സിസിഒഎ

> **Lead Summary:** **കണ്ണൂർ: **കെ.എസ്.ആർ.ടി.സി. നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയുടെ നഷ്ടം നികത്താനെന്ന പേരിൽ സ്വകാര്യ റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാര്യേജ്) അവധി ദിവസങ്ങളിലും മറ്റും ഓൺലൈൻ വഴി സ്പെഷ്യൽ പെർമിറ്റ് അനുവദിക്കാനുള്ള സർക്കാർ നീക്കം ഗ്രാമീണ പൊതുഗതാഗതത്തെയും സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വ്യവസായത്തെയും പൂർണമായി തകർക്കുന്നതാണെന്ന് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

## Article Content

**കണ്ണൂർ: **കെ.എസ്.ആർ.ടി.സി. നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയുടെ നഷ്ടം നികത്താനെന്ന പേരിൽ സ്വകാര്യ റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാര്യേജ്) അവധി ദിവസങ്ങളിലും മറ്റും ഓൺലൈൻ വഴി സ്പെഷ്യൽ പെർമിറ്റ് അനുവദിക്കാനുള്ള സർക്കാർ നീക്കം ഗ്രാമീണ പൊതുഗതാഗതത്തെയും സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വ്യവസായത്തെയും പൂർണമായി തകർക്കുന്നതാണെന്ന് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തീരുമാനത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും ഭാരവാഹികൾ പറഞ്ഞു.

ആവശ്യങ്ങൾ:

- സ്വകാര്യ റൂട്ട് ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റ് അനുവദിക്കാനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കുക.

- തകർച്ചയുടെ വക്കിലുള്ള കോൺട്രാക്ട് കാര്യേജ് മേഖലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക.

- കോൺട്രാക്ട് കാര്യേജ് ബസ് മേഖലയെ ഒരു വ്യവസായമായി അംഗീകരിക്കുക.

- സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്ന ഈ മേഖലയെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിലേക്ക് മാറ്റുക.

- വിഷയത്തിൽ സമഗ്രമായ പഠനം നടത്താനും ലക്ഷക്കണക്കിന് തൊഴിലാളികളും ഉടമകളും അടങ്ങുന്ന ഈ മേഖലയെ സംരക്ഷിക്കാനും സർക്കാർ തയ്യാറാകണം.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് നവാസ് മൈദോസ്ത്, ജനറൽ സെക്രട്ടറി ഷമീർ ഷാൻ, രക്ഷാധികാരി റോസ് മൊയ്തു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382196/contract-carriage-operators-association-protest-special-permit-private-buses-ksrtc-priyadarshini)