---
title: "കാസർകോട് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ; പൊലീസിനെ കണ്ട് കാർ വെട്ടിച്ചോടിക്കാൻ ശ്രമം"
english_title: "Kasaragod MDMA Arrest: Woman and Youth Caught with Drugs in Vidyanagar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382284/kasaragod-mdma-arrest-woman-and-youth-caught-with-drugs-in-vidyanagar"
published_at: "2026-09-12T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e0f52cd1a_download_(8).jpeg"
keywords: ["Kasaragod News", "MDMA Arrest", "Vidyanagar Police", "Crime News Kerala"]
---

# കാസർകോട് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ; പൊലീസിനെ കണ്ട് കാർ വെട്ടിച്ചോടിക്കാൻ ശ്രമം

> **Lead Summary:** **കാസർകോട്**: കാസർകോട് വിദ്യാനഗറിൽ എം.ഡി.എം.എയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി യുവാവും യുവതിയും പിടിയിലായി. ചട്ടഞ്ചാൽ സ്വദേശികളായ മുഹമ്മദ് ഫൈസൽ , തസ്ലീം ഫർസാന എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗർ പൊലീസ് സബ് ഇൻസ്പെക്ടർ വിജയൻ മേലത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.

## Article Content

**കാസർകോട്**: കാസർകോട് വിദ്യാനഗറിൽ എം.ഡി.എം.എയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി യുവാവും യുവതിയും പിടിയിലായി. ചട്ടഞ്ചാൽ സ്വദേശികളായ മുഹമ്മദ് ഫൈസൽ , തസ്ലീം ഫർസാന എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗർ പൊലീസ് സബ് ഇൻസ്പെക്ടർ വിജയൻ മേലത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.

ദേശീയപാത 66-ൽ ചെർക്കളയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘം വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികളിൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പാന്റിന്റെ പോക്കറ്റിൽ സിപ്പ്-ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എം.ഡി.എം.എക്ക് പുറമെ ലഹരി അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിംഗ് സ്കെയിൽ, സിപ്പ്-ലോക്ക് ബാഗുകൾ, പ്ലാസ്റ്റിക് പൈപ്പുള്ള ഗ്ലാസ് ഹുക്ക, മൊബൈൽ ഫോണുകൾ എന്നിവയും ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് (NDPS Act) 22(ബി), 29 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382284/kasaragod-mdma-arrest-woman-and-youth-caught-with-drugs-in-vidyanagar)