---
title: "സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി; വരൻ പി എസ് സരിത്ത്"
english_title: "Gold Smuggling Case Accused Swapna Suresh Marries Co Accused PS Sarith In Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382292/gold-smuggling-case-accused-swapna-suresh-marries-co-accused-ps-sarith-in-kochi"
published_at: "2026-09-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4eab24ca9c_1000286826.jpg"
keywords: ["Swpana suresh", "Marriage"]
---

# സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി; വരൻ പി എസ് സരിത്ത്

> **Lead Summary:** **കൊച്ചി**: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്താണ് വരൻ. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.

## Article Content

**കൊച്ചി**: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്താണ് വരൻ. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.

ഇരുവരും ഇപ്പോൾ കൊച്ചിയിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

'ഒരുമിച്ച് ജീവിക്കുക മാത്രമല്ല ഈ തീരുമാനത്തിന് പിന്നിൽ ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം' സ്വപ്ന സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382292/gold-smuggling-case-accused-swapna-suresh-marries-co-accused-ps-sarith-in-kochi)