---
title: "ഇ.ഡി ആരോപണങ്ങൾ തള്ളി പിണറായി വിജയൻ; രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് വിമർശനം  "
english_title: "Pinarayi Vijayan Denies ED Allegations in CMRL Exalogic Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382306/pinarayi-vijayan-denies-ed-allegations-in-cmrl-exalogic-case"
published_at: "2026-09-12T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa504dda0577_d391a710-bd7d-47d6-a371-d80656328214.jpeg"
keywords: ["Pinarayi Vijayan", "ED Report", "CMRL Exalogic Case", "Kerala Politics", "CPM Leader"]
---

# ഇ.ഡി ആരോപണങ്ങൾ തള്ളി പിണറായി വിജയൻ; രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് വിമർശനം  

> **Lead Summary:** **കണ്ണൂർ**: സി.എം.ആർ.എൽ -എക്‌സാലോജിക് ഇടപാടിൽ തനിക്കെതിരെ അഴിമതിക്കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് സി.എം.ആർ.എൽ കമ്പനിക്ക് താൻ വഴിവിട്ട രീതിയിൽ ഒരു സഹായവും ചെയ്തുനൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**കണ്ണൂർ**: സി.എം.ആർ.എൽ -എക്‌സാലോജിക് ഇടപാടിൽ തനിക്കെതിരെ അഴിമതിക്കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് സി.എം.ആർ.എൽ കമ്പനിക്ക് താൻ വഴിവിട്ട രീതിയിൽ ഒരു സഹായവും ചെയ്തുനൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.എം.ആർ.എല്ലിൽ നിന്ന് സേവനം ലഭിക്കാതെയാണ് എക്‌സാലോജിക്കിന് പണം നൽകിയതെന്നായിരുന്നു മുൻപ് എസ്.എഫ്.ഐ.ഒ (SFIO) ആരോപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിൽനിന്ന് വേറിട്ട്, എക്‌സാലോജിക്കിന് ലഭിച്ച തുക സേവനത്തിനുള്ളതല്ലെന്നും തനിക്കുള്ള കൈക്കൂലിയാണെന്നുമാണ് ഇ.ഡി പറയുന്നത്.

പരസ്പരവിരുദ്ധമായ നിലപാടുകളിൽ ഇ.ഡി ഏതിലാണ് ഉറച്ചുനിൽക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ കൈക്കൂലി കേസ് എന്ന പുതിയ ആരോപണവുമായി രംഗത്തുവന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി ഔദ്യോഗികമായി അയച്ച കത്ത് പുറത്തുവന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഡി.ജി.പിക്ക് അയക്കുന്ന രഹസ്യ കത്തുകൾ ഇ.ഡി തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും, സംഭവത്തിൽ തനിക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

> യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് സംയുക്തമായി നടത്തുന്ന നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.ഡിയുടെ അടിസ്ഥാനരഹിതമായ അന്വേഷണങ്ങളോട് വീണ അടക്കമുള്ളവർ ആവശ്യമായ മറുപടികൾ നൽകിയിട്ടുണ്ടെന്നും, "വീണ എല്ലാം സമ്മതിച്ചു" എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഘപരിവാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. ഇത്തരം ഭീഷണികളും ആരോപണങ്ങളും കണ്ടു ഭയക്കുന്നവരല്ല തങ്ങളെന്നും, വലതുപക്ഷ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും അത് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382306/pinarayi-vijayan-denies-ed-allegations-in-cmrl-exalogic-case)