---
title: "പേരാവൂർ ബ്ലോക്കിലെ പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു"
english_title: "Special Committee Under Kannur Collector for Tribal Education in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382352/special-committee-kannur-district-collector-tribal-education-peravoor-block"
published_at: "2026-09-12T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5674145ee3_Gemini_Generated_Image_ylqlizylqlizylql.png"
keywords: ["Peravoor Block", "Tribal Education Kerala", "Baiju Varghese"]
---

# പേരാവൂർ ബ്ലോക്കിലെ പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു

> **Lead Summary:** പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉന്നതികളിലെ മുഴുവൻ കുട്ടികളെയും സ്ഥിരമായി സ്കൂളിലെത്തിക്കാനും അവരുടെ പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള അടിയന്തര ഇടപെടലിന്റെ ഭാഗമായാണ് സർക്കാർ നടപടി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

## Article Content

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉന്നതികളിലെ മുഴുവൻ കുട്ടികളെയും സ്ഥിരമായി സ്കൂളിലെത്തിക്കാനും അവരുടെ പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള അടിയന്തര ഇടപെടലിന്റെ ഭാഗമായാണ് സർക്കാർ നടപടി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികൾ കൃത്യമായി സ്കൂളുകളിൽ എത്തുന്നില്ലെന്നും ഭൂരിഭാഗം കുട്ടികൾക്കും വായന ഉൾപ്പെടെയുള്ള അടിസ്ഥാനശേഷികൾ ആർജിക്കാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ബൈജു വർഗീസ് നിവേദനം സമർപ്പിച്ചിരുന്നു. ഈ പ്രശ്നം അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ അധികൃതർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സമഗ്രമായ പ്രത്യേക പ്രവർത്തനപദ്ധതി തയ്യാറാക്കി നടപ്പിലാക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO), ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (AEO), പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളാണ്. കൂടാതെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രദേശത്തെ വിവിധ സ്കൂളുകളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് വിപുലമായ സമിതി രൂപീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382352/special-committee-kannur-district-collector-tribal-education-peravoor-block)