---
title: "മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട് ഇന്ന് ഗതാഗത നിയന്ത്രണം"
english_title: "Malaysian Prime Minister Visit Kozhikode Traffic Restrictions On September 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382380/malaysian-prime-minister-visit-kozhikode-traffic-restrictions-on-september-13"
published_at: "2026-09-13T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5f81ade304_images_(72).jpeg"
keywords: ["Kozhikodu", "Roadblock"]
---

# മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട് ഇന്ന് ഗതാഗത നിയന്ത്രണം

> **Lead Summary:** **കോഴിക്കോട്**: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ്. 13ന് വൈകിട്ട് അഞ്ച് മുതലായിരിക്കും ഗതാഗത നിയന്ത്രണം. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം - മടവൂർ വരെയും വൈകിട്ട് അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

## Article Content

**കോഴിക്കോട്**: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ്. 13ന് വൈകിട്ട് അഞ്ച് മുതലായിരിക്കും ഗതാഗത നിയന്ത്രണം. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം - മടവൂർ വരെയും വൈകിട്ട് അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

വിവിഐപി പാസിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശേരി, ബാലുശേരി, നൻമണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടനിലം - കളരിക്കണ്ടി - വരട്ട്യാക്ക് - പെരിങ്ങളം വഴിയും മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് - പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ - പാവങ്ങാട് - നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ - രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.

എയർപോർട്ട് - റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം - മടവൂർ വരെയുള്ള റോഡുകളിൽ യാതൊരുവിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382380/malaysian-prime-minister-visit-kozhikode-traffic-restrictions-on-september-13)