---
title: "അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മരണകാരണം കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്"
english_title: "Adimali Twins Death Due To Pesticide Ingestion Says Preliminary Postmortem Report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382410/adimali-twins-death-due-to-pesticide-ingestion-says-preliminary-postmortem-report"
published_at: "2026-09-13T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa630db2d49e_police.1697912334.jpg"
keywords: ["Idukki", "Childrendead"]
---

# അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മരണകാരണം കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

> **Lead Summary:** **ഇടുക്കി**: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടികൾ തറയിൽ വീണ കീടനാശിനി കൈയിൽ തൊട്ട് വായിൽ വച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം.

## Article Content

**ഇടുക്കി**: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടികൾ തറയിൽ വീണ കീടനാശിനി കൈയിൽ തൊട്ട് വായിൽ വച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം.

പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹ സാഹചര്യമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

പൊലീസ് നിഗമനം വെച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിക്കുകയും ഇതുവഴി പുറത്തുവന്ന ദ്രാവകം കുട്ടികൾ അറിയാതെ വായിൽ വെക്കുകയുമായിരുന്നു. ഈ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണം എന്നതാണ് പ്രാഥമിക നിഗമനം.

ഇരുമ്പ് പാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ വൈദ്യുതി ഇല്ലാത്തപ്പോഴാണ് അപകടം നടന്നതെന്ന് പിതാവ് മൊഴി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382410/adimali-twins-death-due-to-pesticide-ingestion-says-preliminary-postmortem-report)