---
title: "മഹിളാ കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു"
english_title: "Mahila Congress Foundation Day Celebrated Kannur Sreeja Mathathil Flag Hoisting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382785/mahila-congress-foundation-day-celebrated-kannur"
published_at: "2026-09-15T17:29:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa933595ea0c_1000234308.jpg"
keywords: ["Mahila Congress Foundation Day", "Kannur", "Sreeja Mathathil", "Congress"]
---

# മഹിളാ കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു

> **Lead Summary:** **കണ്ണൂർ: **മഹിളാ കോൺഗ്രസ് സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

## Article Content

**കണ്ണൂർ: **മഹിളാ കോൺഗ്രസ് സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

ചടങ്ങിൽ മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ ശ്രീജ മഠത്തിൽ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന്റെ ആവശ്യകതയും ജനാധിപത്യ സംരക്ഷണത്തിൽ വനിതകളുടെ പങ്കും നേതാക്കൾ ചൂണ്ടിക്കാട്ടി.

മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി ശക്തമായി ഇടപെടാനും യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, പുഷ്പലത കെ എൻ, ഉഷ അരവിന്ദ്, പദ്മിനി കെ പി, പദ്മജ എൻ പി, അജിത ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382785/mahila-congress-foundation-day-celebrated-kannur)