---
title: "കൊട്ടിയൂർ തലക്കാണി ഗവ. യുപി സ്കൂളിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു"
english_title: "Kottiyoor Thalakkani Govt UP School Vijayolsavam 2026 CM Kids Sanskrit Scholarship Winners Felicitation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383139/kottiyoor-thalakkani-govt-up-school-vijayolsavam-2026-felicitation"
published_at: "2026-09-17T16:18:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabc5b98ee22_1000234697.jpg"
keywords: ["Kottiyoor", "Thalakkani Govt UP School", "Vijayolsavam 2026", "Sanskrit Scholarship"]
---

# കൊട്ടിയൂർ തലക്കാണി ഗവ. യുപി സ്കൂളിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ: **തലക്കാണി ഗവ. യുപി സ്കൂളിൽ സിഎം കിഡ്സ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം വിജയോത്സവം 2026 സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചുപൂവത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കൊട്ടിയൂർ: **തലക്കാണി ഗവ. യുപി സ്കൂളിൽ സിഎം കിഡ്സ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം വിജയോത്സവം 2026 സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചുപൂവത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.

സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ആദരിച്ചു. പിടിഎ പ്രസിഡണ്ട് ഷിജു എം ജി, എസ്എംസി ചെയർമാൻ ജിം നമ്പുടാകം, സീനിയർ അസിസ്റ്റന്റ് ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി പി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിന്റോ കെ സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383139/kottiyoor-thalakkani-govt-up-school-vijayolsavam-2026-felicitation)