---
title: "മെസി കേസ്: പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും; മുൻ കായികമന്ത്രിക്കും ജിഎസ്ടി ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യൽ നോട്ടീസ് നൽകും"
english_title: "Messi Scam Case Probe SIT Submits Seized Documents Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383245/messi-scam-case-probe-sit-submits-seized-documents-court"
published_at: "2026-09-18T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacc9e9a060e_images_(21).jpeg"
keywords: ["Keywords/Tags: Messi Scam Kerala", "SIT Probe Messi Case", "Reporter TV Raid", "V Abdurahiman Investigation"]
---

# മെസി കേസ്: പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും; മുൻ കായികമന്ത്രിക്കും ജിഎസ്ടി ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യൽ നോട്ടീസ് നൽകും

> **Lead Summary:** **കൊച്ചി**:ലോകോത്തര ഫുട്ബോൾ താരം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നു. റിപ്പോർട്ടർ ചാനൽ ഓഫിസിലും മാധ്യമസ്ഥാപന ഉടമകളുടെ വസതികളിലും നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത നിർണായക രേഖകളും ഫോണുകളും ഡിജിറ്റൽ തെളിവുകളും പൊലീസ് ഇന്ന് വിചാരണക്കോടതിയിൽ ഹാജരാക്കും.

## Article Content

**കൊച്ചി**:ലോകോത്തര ഫുട്ബോൾ താരം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നു. റിപ്പോർട്ടർ ചാനൽ ഓഫിസിലും മാധ്യമസ്ഥാപന ഉടമകളുടെ വസതികളിലും നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത നിർണായക രേഖകളും ഫോണുകളും ഡിജിറ്റൽ തെളിവുകളും പൊലീസ് ഇന്ന് വിചാരണക്കോടതിയിൽ ഹാജരാക്കും.

ഇവയിൽ ഫോറൻസിക് പരിശോധന നടത്തേണ്ട സാങ്കേതിക ഉപകരണങ്ങൾ വിശദമായ അന്വേഷണത്തിനായി ഫോറൻസിക് ലാബിലേക്ക് അയക്കാനുള്ള പ്രത്യേക അപേക്ഷയും എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും. എസ്.പി വിക്രമന്റെ നേതൃത്വത്തിലാണ് റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ തരംതിരിക്കലും പ്രാഥമിക പരിശോധനയും പുരോഗമിക്കുന്നത്.

കേസിന്റെ അടുത്ത ഘട്ടമായി ജിസിഡിഎ (GCDA), സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം വേഗത്തിലാക്കുന്നത്. മുൻ കായികമന്ത്രി വി. അബ്‌ദുറഹ്മാനെയും കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉയർന്ന ജിഎസ്ടി ഉദ്യോഗസ്ഥരെയും അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമെന്നാണ് സൂചന.

ലളിതമായ ധാരണാപത്രങ്ങളുടെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പും വ്യാജ കരാറുകളും ചമച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, കേസിൽ ഉൾപ്പെട്ടിരിക്കുന്ന കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383245/messi-scam-case-probe-sit-submits-seized-documents-court)