---
title: "മഞ്ഞളാംപുറം യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു"
english_title: "Manjalampuram UP School Digital Square Inaugurated Kelakam Panchayat Education Dept Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383366/manjalampuram-up-school-digital-square-inaugurated-kelakam-panchayat-education-dept-project"
published_at: "2026-09-19T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aade5cf6c2fd_1000299777.jpg"
keywords: ["Manjalapuram", "Kelakom"]
---

# മഞ്ഞളാംപുറം യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം**: വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനപ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് മഞ്ഞളാംപുറം യു.പി. സ്കൂളിൽ തുടക്കമായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവഹിച്ചു.

## Article Content

**കേളകം**: വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനപ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് മഞ്ഞളാംപുറം യു.പി. സ്കൂളിൽ തുടക്കമായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ.എസ്., മദർ പി.ടി.എ. പ്രസിഡന്റ് ഷീന പ്രശാന്ത്, ജിജോ പി.ഐ. എന്നിവർ പ്രസംഗിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും ക്ലാസ് മുറികളെ കൂടുതൽ ആധുനികവത്കരിക്കാനും പദ്ധതി ഉപകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383366/manjalampuram-up-school-digital-square-inaugurated-kelakam-panchayat-education-dept-project)