---
title: "കൂടാളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Koodali MDMA Seized Youth Arrested Mattannur Police Chalode Kololam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383529/koodali-mdma-seized-youth-arrested-mattannur-police-chalode-kololam"
published_at: "2026-09-20T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf72d8808da_1000302063.jpg"
keywords: ["Koodali", "Crime"]
---

# കൂടാളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കൂടാളി**: കൂടാളി കോളോളം റോഡ് ജംഗ്ഷന് സമീപം നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ചെന്ന കേസിൽ യുവാവിനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാലോട് കൊളോളം സ്വദേശി സിദ്ദിഖ് വി.പി ആണ് പിടിയിലായത്.

## Article Content

**കൂടാളി**: കൂടാളി കോളോളം റോഡ് ജംഗ്ഷന് സമീപം നിരോധിത മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ചെന്ന കേസിൽ യുവാവിനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാലോട് കൊളോളം സ്വദേശി സിദ്ദിഖ് വി.പി ആണ് പിടിയിലായത്.

ഇയാളിൽ നിന്ന് 1.277 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ വിജിൽമോൻ, റിജിൽ, ഷംന, നിബിൻ, ഡാൻസാഫ് സംഘത്തിലെ എ.എസ്.ഐ. അജിത്ത്, എ.എസ്.ഐ. മഹേഷ്, എസ്.സി.പി.ഒ. സനീഷ് കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383529/koodali-mdma-seized-youth-arrested-mattannur-police-chalode-kololam)