---
title: "അർജന്റീന ടീമിന്റെ വരവ്: എല്ലാം സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി"
english_title: "Argentina Team Kerala Visit Government Project Anto Augustine Statement GST Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383551/argentina-team-kerala-visit-government-project-anto-augustine-statement-gst-department"
published_at: "2026-09-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf989f812c5_1000300425.jpg"
keywords: ["Argentina", "Anto augastin"]
---

# അർജന്റീന ടീമിന്റെ വരവ്: എല്ലാം സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി

> **Lead Summary:** **കൊച്ചി**: അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ടവയെല്ലാം സർക്കാർ പദ്ധതിയെന്ന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ. ജിഎസ്ടി വകുപ്പിനാണ് ആന്റോ മൊഴി നൽകിയിരിക്കുന്നത്.

## Article Content

**കൊച്ചി**: അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ടവയെല്ലാം സർക്കാർ പദ്ധതിയെന്ന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ. ജിഎസ്ടി വകുപ്പിനാണ് ആന്റോ മൊഴി നൽകിയിരിക്കുന്നത്.

സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിച്ചുവെന്നും അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണെന്നും തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ അഗസ്റ്റിൻ മൊഴിയിൽ പറയുന്നു. ഓഗസ്റ്റ് 3നാണ് ആന്റോ മൊഴി നൽകിയത്. സൽപ്പേരിനായി പണം ചെലവാക്കാൻ തീരുമാനിച്ചെന്നും ആന്റോയുടെ മൊഴിയിലുണ്ട്.

അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണെന്നും മൊഴിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383551/argentina-team-kerala-visit-government-project-anto-augustine-statement-gst-department)