---
title: "ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; 2 പേർക്ക് ദാരുണാന്ത്യം"
english_title: "Idukki Vattavada Landslide Two Dead Kottakambur Heavy Rain House Collapse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383570/idukki-vattavada-landslide-two-dead-kottakambur-heavy-rain-house-collapse"
published_at: "2026-09-20T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafcff337c92_images_(3).jpeg"
keywords: ["Idukki", "Dead"]
---

# ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; 2 പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി**: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

## Article Content

**ഇടുക്കി**: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്.

സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383570/idukki-vattavada-landslide-two-dead-kottakambur-heavy-rain-house-collapse)