---
title: "അഭിമന്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിലെ വിചാരണ ആവശ്യത്തിൽ ഇന്ന് തീരുമാനം"
english_title: "Abhimanyu Murder Case Closed Courtroom Trial Demand Verdict Today Ernakulam Principal Sessions Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383749/abhimanyu-murder-case-closed-courtroom-trial-demand-verdict-today-ernakulam-principal-sessions-court"
published_at: "2026-09-22T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1f3910d3bd_1000305248.jpg"
keywords: ["Abimanuye", "Murdercase"]
---

# അഭിമന്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിലെ വിചാരണ ആവശ്യത്തിൽ ഇന്ന് തീരുമാനം

> **Lead Summary:** **കൊച്ചി**: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതികളുടെ ആവശ്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനം എടുത്തേക്കും.

## Article Content

**കൊച്ചി**: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതികളുടെ ആവശ്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനം എടുത്തേക്കും.

കേസിലെ 16 പ്രതികളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിചാരണയ്ക്കിടെ അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും കോടതി മുറിയിൽ പ്രവേശിപ്പിക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. രഹസ്യ വിചാരണ നടത്തേണ്ട അസാധാരണ സാഹചര്യമില്ലെന്നും വിചാരണ നടപടികൾ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികളുടെ ആവശ്യമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

ഒക്ടോബർ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ ആവശ്യം കോടതിയുടെ പരിഗണനയിൽ വരുന്നത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383749/abhimanyu-murder-case-closed-courtroom-trial-demand-verdict-today-ernakulam-principal-sessions-court)