---
title: "ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ അപാകത; അരവണ പ്രതിസന്ധിയിൽ ആശങ്ക, നിർമാണ ജോലികൾ പൂർത്തിയായില്ല"
english_title: "Sabarimala Season Preparations Aravana Shortage Crisis Plant Reconstruction Delay Thulam Pooja Mandalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383763/sabarimala-season-preparations-aravana-shortage-crisis-plant-reconstruction-delay-thulam-pooja-mandalam"
published_at: "2026-09-22T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab20b6ee8dee_1000305491.jpg"
keywords: ["Sabarimala", "Aravana"]
---

# ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ അപാകത; അരവണ പ്രതിസന്ധിയിൽ ആശങ്ക, നിർമാണ ജോലികൾ പൂർത്തിയായില്ല

> **Lead Summary:** പത്തനംതിട്ട: ശബരിമലയിലെ സീസൺ മുന്നൊരുക്കങ്ങളിൽ പ്രതിസന്ധി. അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക.

## Article Content

പത്തനംതിട്ട: ശബരിമലയിലെ സീസൺ മുന്നൊരുക്കങ്ങളിൽ പ്രതിസന്ധി. അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക.

പ്ലാന്റ് പുനർനിർമാണത്തിലെ മെല്ലെപ്പോക്കാണ് ഈ ആശങ്കയ്ക്ക് കാരണം. ഒക്ടോബർ 13ന് മുൻപ് നിർമാണ ജോലികൾ പൂർത്തിയാകുമെന്നായിരുന്നു വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല.

തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ തുടങ്ങുമ്പോൾ 70 ലക്ഷം കരുതൽ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചത്.

ശർക്കര സംഭരണത്തിലും ഗുരുതര അനാസ്ഥ കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനികളുമായി എഗ്രിമെന്റ് ഒപ്പിടുകയോ സാമ്പിൾ പരിശോധന നടക്കുകയോ ചെയ്തിട്ടില്ല. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ ശർക്കര സന്നിധാനം ഗോഡൗണിൽ എത്തി തുടങ്ങിയിരുന്നു. മാത്രമല്ല കരാർ വൈകിയതുകൊണ്ട് നാലു കോടിയുടെ അധിക ചെലവും ഉണ്ടായി.

സീസൺ നടത്തിപ്പിന് ബോർഡിന് ബദൽ സംവിധാനം തേടി കോടതിയെ സമീപിക്കുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി തുറന്നടിച്ചിരുന്നു. മണ്ഡല കാലം തുടങ്ങാൻ 55 ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383763/sabarimala-season-preparations-aravana-shortage-crisis-plant-reconstruction-delay-thulam-pooja-mandalam)