---
title: "കണ്ണൂർ ജില്ലാ സിവിൽ സർവീസ് കായിക മത്സരങ്ങൾക്ക് തുടക്കമായി; അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു"
english_title: "Kannur District Civil Service Sports Meet Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383813/kannur-district-civil-service-sports-meet-inauguration"
published_at: "2026-09-22T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab258905a416_kannur.jpg"
keywords: ["Kannur Sports Council", "Civil Service Sports Meet", "Assistant Collector S Swathi"]
---

# കണ്ണൂർ ജില്ലാ സിവിൽ സർവീസ് കായിക മത്സരങ്ങൾക്ക് തുടക്കമായി; അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കണ്ണൂർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസ് കായിക മേളയ്ക്ക് തുടക്കമായി. കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസ് കായിക മേളയ്ക്ക് തുടക്കമായി. കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം ഡോ. പി.പി. ബിനീഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.കെ. ഷെരീഫ്, എക്‌സിക്യൂട്ടീവ് അംഗം പി. നാരായണൻ കുട്ടി, സെക്രട്ടറി എം.എ. നിക്കോളാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സർക്കാർ ജീവനക്കാരിൽ കായിക സംസ്കാരം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാർ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണൂർ നഗരത്തിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫുട്‌ബോൾ, അത്‌ലറ്റിക്‌സ് എന്നിവ ജയിൽ ഗ്രൗണ്ടിലും, പവർലിഫ്റ്റിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, കാരംസ്, റെസ്‌ലിംഗ്, ടേബിൾ ടെന്നീസ്, ബെസ്റ്റ് ഫിസിക്, യോഗ, ചെസ്സ് മത്സരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിലും നടക്കും.

ഹോക്കി മത്സരങ്ങൾ സെന്റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ടിലും, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ എന്നിവ കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിലും നടക്കും. കബഡി, ഖൊ-ഖൊ മത്സരങ്ങൾക്ക് കലക്ടറേറ്റ് മൈതാനവും ടെന്നീസ് മത്സരത്തിന് ജില്ലാ ടെന്നീസ് അസോസിയേഷൻ ഗ്രൗണ്ടും വേദിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383813/kannur-district-civil-service-sports-meet-inauguration)