---
title: "ലോകകേരള സഭ പിരിച്ചുവിടും; പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Loka Kerala Sabha Dissolve Alternative System CM VD Satheesan Cabinet Decision Rain Relief"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383906/loka-kerala-sabha-dissolve-alternative-system-cm-vd-satheesan-rain-relief-8-lakh"
published_at: "2026-09-23T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab38dc284df8_1000235528.jpg"
keywords: ["Loka Kerala Sabha", "VD Satheesan", "Kerala Chief Minister", "Cabinet Decision"]
---

# ലോകകേരള സഭ പിരിച്ചുവിടും; പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **മുൻ എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: **മുൻ എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകകേരള സഭയ്ക്ക് പകരം പ്രവാസികളുടെ ക്ഷേമത്തിനും സഹകരണത്തിനുമായി പുതിയ ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ പുനരധിവാസ സഹായങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383906/loka-kerala-sabha-dissolve-alternative-system-cm-vd-satheesan-rain-relief-8-lakh)