---
title: "മുഖ്യമന്ത്രിക്ക് ബോർഡിനോട് വിയോജിപ്പ് ഇല്ല, അയ്യപ്പനും ഞാനും സർക്കാരും പറയുന്നു ഈ തീർത്ഥാടന കാലത്ത് ഞാൻ തന്നെയാകും പ്രസിഡൻ്റ്: കെ.ജയകുമാർ"
english_title: "Devaswom Board Government No Dispute K Jayakumar Meets Chief Minister Sabarimala Pilgrimage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383910/devaswom-board-government-no-dispute-k-jayakumar-meets-cm-sabarimala"
published_at: "2026-09-23T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab395dfa8639_1000235544.jpg"
keywords: ["K Jayakumar", "Travancore Devaswom Board", "Sabarimala Pilgrimage", "VD Satheesan"]
---

# മുഖ്യമന്ത്രിക്ക് ബോർഡിനോട് വിയോജിപ്പ് ഇല്ല, അയ്യപ്പനും ഞാനും സർക്കാരും പറയുന്നു ഈ തീർത്ഥാടന കാലത്ത് ഞാൻ തന്നെയാകും പ്രസിഡൻ്റ്: കെ.ജയകുമാർ

> **Lead Summary:** **തിരുവനന്തപുരം: **ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കങ്ങളില്ലെന്ന് കെ.ജയകുമാർ. മുഖ്യമന്ത്രിയെ നേരിൽ കണ്ടു. മുഖ്യമന്ത്രിക്ക് ബോർഡിനോട് വിയോജിപ്പ് ഇല്ല. എല്ലാ സഹായങ്ങളും ഉറപ്പ് നൽകി. തീർത്ഥാടന കാല പുരോഗതി മുഖ്യമന്ത്രിയെ അറിയിച്ചു. ആശയവിനിമയത്തിലെ പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കാം.

## Article Content

**തിരുവനന്തപുരം: **ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കങ്ങളില്ലെന്ന് കെ.ജയകുമാർ. മുഖ്യമന്ത്രിയെ നേരിൽ കണ്ടു. മുഖ്യമന്ത്രിക്ക് ബോർഡിനോട് വിയോജിപ്പ് ഇല്ല. എല്ലാ സഹായങ്ങളും ഉറപ്പ് നൽകി. തീർത്ഥാടന കാല പുരോഗതി മുഖ്യമന്ത്രിയെ അറിയിച്ചു. ആശയവിനിമയത്തിലെ പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കാം.

ജാഗ്രതയോടെ അടുക്കും ചിട്ടയോടെ ശബരിമല തീർത്ഥാടന കാലം നടക്കും. അതിൽ ബുദ്ധിമുട്ടുള്ള ചിലരുണ്ട്. അവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ തീർത്ഥാടനം സർക്കാരിനും ബോർഡിനും അഭിമാനകരമാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് കൊടുത്തു.

ബോർഡിനും തനിക്കും വലിയ ആത്മവിശ്വാസമുണ്ട്. ഒന്നും നടന്നില്ല എന്ന് പറയുന്നത് ശരിയല്ല. താൻ പ്രസിഡന്റ് ആകുന്നത് ബോർഡിന്റെ പേര് ഏറ്റവും മോശമായിരുന്ന സമയത്ത്. ഞങ്ങളുടെ കാലത്തെ കളങ്കം മാറണം. സ്ഥാപിത താൽപര്യങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഇടപെടണം. ഇ ടെൻഡർ നടത്തുന്നത് സുതാര്യതയ്ക്ക് വേണ്ടി. പഴയ സിസ്റ്റത്തിന്റെ ഗുണഭോക്താക്കളെ അത് ചൊടിപ്പിച്ചിട്ടുണ്ടാകും.

ബോർഡ് നിരുത്സാഹപ്പെടില്ല. മുഖ്യമന്ത്രി പിന്തുണ നൽകി. ശബരിമല സീസൺ മോശമായാൽ സർക്കാരിനും ബോർഡിനും മോശം. ദേവസ്വം മന്ത്രിയെ കാണും. ആശയക്കുഴപ്പമുണ്ടെങ്കിൽ അത് പരിഹരിക്കും. മുന്നൊരുക്കങ്ങൾ എല്ലാം ആഴ്ചയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിക്കും. ബോർഡിന് ഒന്നും മറച്ചുവെക്കാനില്ല.

ഒരു ഈഗോ ക്ലാഷും ഇല്ല. നിരാശയുള്ളവർ ഉണ്ടാകും. ആസൂത്രിതമായ നീക്കം ഉണ്ടെന്ന് കരുതുന്നില്ല. എന്നെ രാജിവെച്ചിട്ട് നിങ്ങൾക്ക് എന്താണ് താൽപര്യം. നന്നായി ശബരിമല തീർത്ഥാടനം നടക്കട്ടെ. ശബരിമല അരവണ വിതരണത്തിൽ അപ്രതീക്ഷിത കുറവുണ്ടായി. കാര്യങ്ങൾ ദേവസ്വം മന്ത്രി അറിയിച്ചിരുന്നു. അതിനുശേഷമാണ് ഡൽഹിക്ക് പോയത്.

എന്നാൽ പിന്നീടുള്ള മന്ത്രിയുടെ പ്രതികരണം അങ്ങനെ ആയിരുന്നില്ല. അത്രയും ആളുകളെ പ്രതീക്ഷിച്ചില്ല എന്നത് ശരി. നടന്നതൊക്കെ നടന്നു, ഇനി ഭംഗിയായി കാര്യങ്ങൾ മുന്നോട്ടു പോകും. ആരെങ്കിലും ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാൽ ഇകഴ്ത്തപ്പെടുമോ. അയ്യപ്പനും ഞാനും സർക്കാരും പറയുന്നു ഈ തീർത്ഥാടന കാലത്ത് ഞാൻ തന്നെയാകും പ്രസിഡന്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സീസണിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടക്കുന്ന സമയത്ത് ബോർഡിനെ മാറ്റാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. ഈ സമയത്താണോ ബോർഡിനെ മാറ്റുന്നത്? നിലവിലുള്ള ബോർഡ് നിൽക്കുകയല്ലേ. ശബരിമലയിലെ ചുമതല ദേവസ്വം ബോർഡിനാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടാർഗറ്റ് ഫിക്സ് ചെയ്തു കൊടുത്തിട്ടുണ്ട്. ചില കാര്യങ്ങളിൽ കാലതാമസം സംഭവിച്ചിട്ടുണ്ട്. ശബരിമല സീസൺ സമയത്ത് ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കത്തിനൊന്നും പോകില്ല. അവിടെയുള്ള കുറവ് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സർക്കാർ കൃത്യമായി മോണിറ്ററിംഗ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383910/devaswom-board-government-no-dispute-k-jayakumar-meets-cm-sabarimala)