---
title: "കേളകം കാർഷിക സമൃദ്ധിയിലേക്ക്; തെങ്ങിൻ തൈ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം"
english_title: "Kelakam Agricultural Prosperity Coconut Fruit Saplings Distribution Lissy Joseph Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383913/kelakam-agriculture-coconut-fruit-saplings-distribution-lissy-joseph"
published_at: "2026-09-23T14:43:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3988e2056e_1000235550.jpg"
keywords: ["Kelakam Panchayat", "Coconut Saplings Distribution", "Fruit Tree Saplings", "Agriculture Officer Jishamol"]
---

# കേളകം കാർഷിക സമൃദ്ധിയിലേക്ക്; തെങ്ങിൻ തൈ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം

> **Lead Summary:** **കേളകം: ** കേളകം കാർഷിക സമൃദ്ധിയിലേക്ക്.വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തെങ്ങിൻ തൈ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു.

## Article Content

**കേളകം: ** കേളകം കാർഷിക സമൃദ്ധിയിലേക്ക്.വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തെങ്ങിൻ തൈ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം എന്നിവർ ആശംസകൾ അർപ്പിച്ചു.

കൃഷി ഓഫീസർ എം. ജിഷമോൾ പദ്ധതി വിശദീകരിച്ചു. എൽനിനോ പ്രഭാവം ഉള്ളത് മൂലം തൈകൾ നടുമ്പോൾ തണൽ ഉറപ്പാക്കണം എന്നും നനവ് ക്രമീകരിക്കണം എന്നും നിർദ്ദേശിച്ചു.

കൃഷി അസിസ്റ്റന്റ് ലീല, സിനി, ലിജ തുടങ്ങിയവർ പങ്കെടുത്തു. കുറ്റിയാടി തെങ്ങിൻ തൈകൾ, അബിയു, ചുവന്ന പേര, അവഗാഡോ മുതലായ തൈകളാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383913/kelakam-agriculture-coconut-fruit-saplings-distribution-lissy-joseph)