---
title: "പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം"
english_title: "Kerala Police Weekly Off Mandatory ADGP Order SHO District Police Chiefs Duty Roster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383914/kerala-police-mandatory-weekly-off-adgp-order-sho-duty-roster"
published_at: "2026-09-23T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab39b8770d86_1000235558.jpg"
keywords: ["Kerala Police Weekly Off", "Mandatory Leave Police", "ADGP Law and Order", "SHO Weekly Holiday"]
---

# പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത പ്രതിവാര അവധി അനുവദിക്കാൻ നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത പ്രതിവാര അവധി അനുവദിക്കാൻ നിർദേശം നൽകി.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്എച്ച്ഒ) ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും സേവനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് വിധേയമായി ഊഴമനുസരിച്ച് അവധി നൽകണമെന്നാണ് ക്രമസമാധാന വിഭാഗം എഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് ഉത്തരവ് നൽകിയിരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളിലെ ആവശ്യമായ അംഗബലവും ക്രമസമാധാന മേൽനോട്ടവും ഉറപ്പാക്കിക്കൊണ്ടായിരിക്കണം അവധികൾ ക്രമീകരിക്കേണ്ടത്. പൊതുസുരക്ഷയെയും അടിയന്തര പോലീസ് സേവനങ്ങളെയും ബാധിക്കാത്ത രീതിയിൽ മുൻകൂട്ടി ഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കി അവധികൾ ഉൾപ്പെടുത്തണം.

എസ്എച്ച്ഒമാർ പ്രതിവാര അവധിയിൽ പ്രവേശിക്കുമ്പോൾ സ്റ്റേഷന്റെ പൂർണ ചുമതല നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ തൊഴിൽ സമ്മർദം കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് ഈ നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383914/kerala-police-mandatory-weekly-off-adgp-order-sho-duty-roster)