---
title: "പാലപ്പുഴ പാലത്തിൽ കുരുങ്ങിയ മരം നീക്കാൻ നടപടിയില്ല; പാലത്തിന് ബലക്ഷയ ഭീഷണി"
english_title: "Palappuzha Bridge Tree Stuck Pillar Strength Threat No Action Kakkayangad Flood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383922/palappuzha-bridge-tree-stuck-pillar-strength-threat-no-action"
published_at: "2026-09-23T15:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3a7a4e64dc_1000235613.jpg"
keywords: ["Palappuzha Bridge", "Kakkayangad", "Tree Stuck Bridge Pillar", "Bridge Strength Threat"]
---

# പാലപ്പുഴ പാലത്തിൽ കുരുങ്ങിയ മരം നീക്കാൻ നടപടിയില്ല; പാലത്തിന് ബലക്ഷയ ഭീഷണി

> **Lead Summary:** **കാക്കയങ്ങാട്: **ഈ വർഷത്തെ മഴവെള്ളപ്പാച്ചിലിൽ പാലപ്പുഴ പാലത്തിന്റെ തൂണുകളിൽ കുരുങ്ങിയ കൂറ്റൻ മരം മുറിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം.

## Article Content

**കാക്കയങ്ങാട്: **ഈ വർഷത്തെ മഴവെള്ളപ്പാച്ചിലിൽ പാലപ്പുഴ പാലത്തിന്റെ തൂണുകളിൽ കുരുങ്ങിയ കൂറ്റൻ മരം മുറിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം.

മരം കുരുങ്ങി കിടക്കുന്നതിനാൽ പുഴയിലെ ഒഴുക്ക് തടസ്സപ്പെടുകയും ഒഴുകിയെത്തുന്ന മരങ്ങളും കല്ലുകളും പാലത്തിന്റെ തൂണുകളിൽ വന്നിടിക്കുന്നതും ബലക്ഷയത്തിന് കാരണമാകുന്നു.

കഴിഞ്ഞ വർഷങ്ങളിലും സമാന രീതിയിൽ വൻമരം ഒഴുകിവന്ന് പാലത്തിന്റെ തൂണുകളിൽ കുരുങ്ങിയിരുന്നു. ഇത് ഈ വർഷത്തെ മഴക്കാലം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് അധികൃതർ മുറിച്ചുമാറ്റിയത്. അടിക്കടിയുണ്ടാകുന്ന ഇടിയിൽ പാലത്തിന്റെ തൂണുകളുടെ പല ഭാഗങ്ങളും അടർന്നുപോയ നിലയിലാണ്. ഇത് പാലത്തിന്റെ ഭാവി സുരക്ഷയെത്തന്നെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383922/palappuzha-bridge-tree-stuck-pillar-strength-threat-no-action)