---
title: "പോഷൺ മാ ആചരണം ബ്ലോക്ക് തല ഉദ്ഘാടനം പേരാവൂരിൽ നടന്നു"
english_title: "Poshan Ma 2026 Block Level Inauguration Peravoor ICDS Rally Nutrition Exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383927/poshan-ma-2026-block-inauguration-peravoor-icds-rally"
published_at: "2026-09-23T16:31:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3b1eca1cdd_1000235622.jpg"
keywords: ["Poshan Ma 2026", "Peravoor Block Panchayat", "ICDS Peravoor", "Nutrition Exhibition"]
---

# പോഷൺ മാ ആചരണം ബ്ലോക്ക് തല ഉദ്ഘാടനം പേരാവൂരിൽ നടന്നു

> **Lead Summary:** **പേരാവൂർ: **കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ പേരാവൂർ ഐ.സി.ഡി.എസ്. നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല 'പോഷൺ മാ 2026' ആചരണത്തിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**പേരാവൂർ: **കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ പേരാവൂർ ഐ.സി.ഡി.എസ്. നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല 'പോഷൺ മാ 2026' ആചരണത്തിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്നു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ. ബിജി തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസിയ പോൾ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ജോയ്, എ. ഷാജു, സി. ഗോപാലൻ, മോഹനൻ കുളക്കാടൻ, വി. ഷീബ, പേരാവൂർ താലൂക്ക് ആശുപത്രി എൽ.എച്ച്.ഐ. സതി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം.പി. ആശ തുടങ്ങിയവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി പേരാവൂർ ടൗണിൽ പോഷൺ റാലി സംഘടിപ്പിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്, ഭക്ഷണ മെനു മത്സരം, പോഷകാഹാര പ്രദർശനം, അംഗൻവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383927/poshan-ma-2026-block-inauguration-peravoor-icds-rally)