---
title: "കണ്ണൂർ ജില്ലാ പഞ്ചായത്ത് 8 പട്ടികവർഗ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ  വിതരണം ചെയ്തു  "
english_title: "Kannur District Panchayat Tribal Groups Musical Instruments Distribution Advocate Binoy Kurian"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383932/kannur-district-panchayat-tribal-groups-musical-instruments-distribution-binoy-kurian"
published_at: "2026-09-23T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3c13e357c2_1000235605.jpg"
keywords: ["Kannur District Panchayat", "Tribal Groups Musical Instruments", "Annual Plan 2025-26", "ITDP"]
---

# കണ്ണൂർ ജില്ലാ പഞ്ചായത്ത് 8 പട്ടികവർഗ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ  വിതരണം ചെയ്തു  

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ ജില്ല പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 8 പട്ടികവർഗ ഗ്രൂപ്പുകൾക്ക് വാദ്യോപകരണ വിതരണം ചെയ്തു. അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : ** കണ്ണൂർ ജില്ല പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 8 പട്ടികവർഗ ഗ്രൂപ്പുകൾക്ക് വാദ്യോപകരണ വിതരണം ചെയ്തു. അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 8 പട്ടികവർഗ ഗ്രൂപ്പുകൾക്ക് വാദ്യോപകരണ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിൽ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. പ്രദീപൻ അധ്യക്ഷത വഹിച്ചു. ആകെ 10 ലക്ഷം രൂപ ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ബോബി എണ്ണച്ചേരിയിൽ, രവീന്ദ്രൻ പി, പട്ടികവർഗ വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ മോഹനൻ മൂത്തേടത്ത്, ITDP പ്രോജക്ട് ഓഫീസർ സുധീർ എസ്.എസ്., ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ് പി.ടി. തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383932/kannur-district-panchayat-tribal-groups-musical-instruments-distribution-binoy-kurian)