---
title: "മണത്തണ–ഓടന്തോട് യാത്രാദുരിതത്തിന് പരിഹാരമാകുന്നു; ബി.എം. ബി.സി. നിലവാരത്തിലുള്ള റോഡ് നവീകരണം ഡിസംബറോടെ പൂർത്തിയാകും"
english_title: "Manathana-Odanthode Road Upgrade in Progress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383939/manathana-odanthode-road-renovation-bmbc-tarring-aralam-farm"
published_at: "2026-09-23T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3d78b8ec7f_manathana.jpg"
keywords: ["Manathana Odanthode Road", "Aralam Farm Road", "Peravoor News", "BMBC Tarring"]
---

# മണത്തണ–ഓടന്തോട് യാത്രാദുരിതത്തിന് പരിഹാരമാകുന്നു; ബി.എം. ബി.സി. നിലവാരത്തിലുള്ള റോഡ് നവീകരണം ഡിസംബറോടെ പൂർത്തിയാകും

> **Lead Summary:** മണത്തണ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ, തകർന്നുതരിപ്പണമായിക്കിടന്ന മണത്തണ–ഓടന്തോട് റോഡിന്റെ നവീകരണപ്രവൃത്തികൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതോടെ ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും നീണ്ടനാളത്തെ യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ബി.എം. ബി.സി. (ബിറ്റുമിനസ് മക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ നടക്കുന്ന ടാറിങ്ങ് നിർമ്മാണം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

മണത്തണ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ, തകർന്നുതരിപ്പണമായിക്കിടന്ന മണത്തണ–ഓടന്തോട് റോഡിന്റെ നവീകരണപ്രവൃത്തികൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതോടെ ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും നീണ്ടനാളത്തെ യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ബി.എം. ബി.സി. (ബിറ്റുമിനസ് മക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ നടക്കുന്ന ടാറിങ്ങ് നിർമ്മാണം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലേക്കുള്ള പ്രധാന പാതകളിലൊന്നാണിത്. സംസ്ഥാന ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി 4.50 കോടി രൂപ ചെലവഴിച്ചാണ് റോഡ് ബി.എം. ബി.സി. നിലവാരത്തിൽ ആധുനിക രീതിയിൽ പുനരുദ്ധരിക്കുന്നത്. നിലവിൽ റോഡിലെ കലുങ്കുകളുടെയും ഇരുവശങ്ങളിലുമുള്ള ഡ്രെയിനേജുകളുടെയും നിർമ്മാണപ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ഭരണാനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിക്കാത്തത് പ്രദേശത്ത് വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. പൂർണ്ണമായും ഓടന്തോട് പാലം വരെയുള്ള ഭാഗങ്ങൾ നവീകരിക്കുന്നതിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നേരത്തെ സമർപ്പിച്ചിരുന്നതെങ്കിലും നിലവിൽ 4.50 കോടി രൂപയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. അനുവദിച്ച തുകയിൽ കുറവ് വന്ന സാഹചര്യത്തിൽ അവസാനഘട്ടത്തിലുള്ള ഏകദേശം ഒരു കിലോമീറ്റർ ഭാഗം നിലവിലെ പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഭാഗം മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻതന്നെ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രെയിനേജ്-കലുങ്ക് നിർമ്മാണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബി.എം. ബി.സി. ടാറിങ്ങ് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383939/manathana-odanthode-road-renovation-bmbc-tarring-aralam-farm)