---
title: "ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1,068 കോടി രൂപ അനുവദിച്ചു"
english_title: "Kerala Welfare Pension Distribution From Tomorrow September 24 Government Allocates 1068 Crore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383944/kerala-welfare-pension-distribution-from-tomorrow-september-24-government-allocates-1068-crore"
published_at: "2026-09-23T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3de530f964_images_(57).jpeg"
keywords: ["Thiruvananthapuram", "Pension"]
---

# ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1,068 കോടി രൂപ അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസം പകർന്ന് സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ (2026 സെപ്റ്റംബർ 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസം പകർന്ന് സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ (2026 സെപ്റ്റംബർ 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.

പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണ്ണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.

ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383944/kerala-welfare-pension-distribution-from-tomorrow-september-24-government-allocates-1068-crore)