---
title: "കണ്ണൂർ ഇരിക്കൂറിൽ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്കേറ്റു"
english_title: "Lorry Loses Control and Crashes Into Wall at Irikkur Chedicheri in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384017/lorry-loses-control-and-crashes-into-wall-at-irikkur-chedicheri-in-kannur"
published_at: "2026-09-24T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4c166a5f63_WhatsApp_Image_2026-09-24_at_11.46.02_AM.jpeg"
keywords: ["Kannur Accident News", "Irikkur News", "Chedicheri Lorry Accident", "Kannur Local News", "Kerala Road Accident"]
---

# കണ്ണൂർ ഇരിക്കൂറിൽ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്കേറ്റു

> **Lead Summary:** **കണ്ണൂർ**: ഇരിക്കൂർ ചേടിച്ചേരിയിൽ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.

## Article Content

**കണ്ണൂർ**: ഇരിക്കൂർ ചേടിച്ചേരിയിൽ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.

കർണ്ണാടകയിൽ നിന്നും വാഴക്കന്നുകളുമായി കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇരിക്കൂർ ചേടിച്ചേരി വച്ച് അപകടത്തിൽപ്പെട്ടത്. ഇറക്കവും വളവുമുള്ള റോഡിലൂടെ വരുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും പാതയോരത്തെ കോൺക്രീറ്റ് മതിലിലേക്ക് ഇടിച്ചുകയറി റോഡിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.

അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും പുറത്തെടുക്കുകയും ചെയ്തു. മൂവർക്കും നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്. ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384017/lorry-loses-control-and-crashes-into-wall-at-irikkur-chedicheri-in-kannur)