---
title: "കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്"
english_title: "Private Bus Hits Students In Kannur Thavakkara Accident Avani Sneha Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384033/private-bus-hits-students-in-kannur-thavakkara-accident-avani-sneha-injured"
published_at: "2026-09-24T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4d5d2ae075_1000309597.jpg"
keywords: ["Kannur", "Accident"]
---

# കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്. അപകടം ഉണ്ടായത് രാവിലെ 9 മണിക്ക്.

## Article Content

**കണ്ണൂർ**: കണ്ണൂർ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്. അപകടം ഉണ്ടായത് രാവിലെ 9 മണിക്ക്.

പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ്.സി വിദ്യാർത്ഥികളാണ് ഇരുവരും. കണ്ണൂർ - വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസാണ് ഇടിച്ചത്. ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384033/private-bus-hits-students-in-kannur-thavakkara-accident-avani-sneha-injured)