---
title: "സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമം; വിതരണം മുടങ്ങി 209 ഇനം മരുന്നുകൾ"
english_title: "Kerala Government Hospitals Medicine Shortage 209 Essential Medicines Purchase Order Delay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384039/kerala-government-hospitals-medicine-shortage-209-items-purchase-order-delay"
published_at: "2026-09-24T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4e117593cd_1000235825.jpg"
keywords: ["209 Essential Medicines", "Anti Rabies Vaccine Shortage", "KMSCL Purchase Order"]
---

# സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമം; വിതരണം മുടങ്ങി 209 ഇനം മരുന്നുകൾ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്കും ഉപകരണങ്ങൾക്കും രൂക്ഷമായ ക്ഷാമം നേരിടുന്നു. പേവിഷ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെ 209 ഇനം അവശ്യമരുന്നുകളും ഉപകരണങ്ങളുമാണ് ഈ സാമ്പത്തിക വർഷം ആശുപത്രികളിൽ എത്താതിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്കും ഉപകരണങ്ങൾക്കും രൂക്ഷമായ ക്ഷാമം നേരിടുന്നു. പേവിഷ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെ 209 ഇനം അവശ്യമരുന്നുകളും ഉപകരണങ്ങളുമാണ് ഈ സാമ്പത്തിക വർഷം ആശുപത്രികളിൽ എത്താതിരിക്കുന്നത്.

പർച്ചേസ് ഓർഡറുകൾ വൈകിയതും കുടിശ്ശിക കുമിഞ്ഞുകൂടിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള താഴെത്തട്ടിലെ ആശുപത്രികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

അതേസമയം, സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയും പ്രതിസന്ധിയിലാണ്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതാണ് തിരിച്ചടിയായത്.

പദ്ധതി ആദ്യം നടപ്പാക്കിയ പുനലൂരിൽ പോലും ഇത് പൂർണ്ണമായി സജ്ജമായിട്ടില്ല. മലപ്പുറം ജില്ലയിൽ പദ്ധതിയുടെ പ്രാഥമിക നടപടികൾ പോലും ഇതുവരെ ആരംഭിക്കാൻ സാധിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384039/kerala-government-hospitals-medicine-shortage-209-items-purchase-order-delay)