---
title: "'ഷോൺ ജോർജ് കുറച്ച് ഓവറാണ്, പി സി ജോർജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല': തന്റെ പേര് എഴുതി ചേർത്തതെന്ന് ജി സുധാകരൻ"
english_title: "G Sudhakaran Response CMRL Diary Shon George Over Allegation Sasidharan Kartha List"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384043/g-sudhakaran-response-cmrl-diary-shon-george-over-allegation"
published_at: "2026-09-24T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4e9dc349b6_1000235843.jpg"
keywords: ["G Sudhakaran", "CMRL Diary Sasidharan Kartha", "Shon George List", "G Sudhakaran Defamation"]
---

# 'ഷോൺ ജോർജ് കുറച്ച് ഓവറാണ്, പി സി ജോർജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല': തന്റെ പേര് എഴുതി ചേർത്തതെന്ന് ജി സുധാകരൻ

> **Lead Summary:** **ആലപ്പുഴ: **സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരൻ എംഎൽഎ. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും. ഷോൺ ജോർജ് എന്താണ് ധരിച്ചിരിക്കുന്നത്? പി സി ജോർജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോൺ ജോർജ് കുറച്ച് ഓവറാണെന്നും ജി സുധാകരൻ പറഞ്ഞു.

## Article Content

**ആലപ്പുഴ: **സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരൻ എംഎൽഎ. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും. ഷോൺ ജോർജ് എന്താണ് ധരിച്ചിരിക്കുന്നത്? പി സി ജോർജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോൺ ജോർജ് കുറച്ച് ഓവറാണെന്നും ജി സുധാകരൻ പറഞ്ഞു.

പാർട്ടിക്ക് പണം നൽകാമെന്ന് കർത്ത പറഞ്ഞപ്പോൾ താൻ എതിർക്കുകയാണ് ചെയ്തത്. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുന്നതായിരിക്കും.

യഥാർത്ഥത്തിൽ കാശ് വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പേര് വന്നതിൽ താൻ മാനനഷ്ടക്കേസ് ഒന്നും നൽകുന്നില്ല. മാനം ഉള്ളവർ ഇതൊന്നും പറയില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.

എന്തായാലും ഷോൺ ജോർജിന്റെ പേര് ലിസ്റ്റിൽ ഇല്ലല്ലോ? അതു മതിയെന്ന് സുധാകരൻ പ്രതികരിച്ചു. പി സി ജോർജ് പോലും തന്നെപ്പറ്റി അസംബ്ലിയിൽ ഒന്നും പറഞ്ഞിട്ടില്ല. തന്നെപ്പറ്റി മാത്രമാണ് പി സി ജോർജ് ഒന്നും പറയാത്തത്. ഷോൺ ജോർജിന് എവിടെ നിന്നും പേര് കിട്ടി? ആ ചെറുപ്പക്കാരൻ ഇത്തിരി ഓവറാണ്.

അയാൾ പറയുന്നത് കുറച്ചൊക്കെ ശരിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അയാൾ ഇത്തിരി ഓവറാണ്. ഇങ്ങനെയൊക്കെ പറഞ്ഞ് ജനങ്ങളുടെ മുന്നിൽ സജീവമായി നിൽക്കുന്ന ചിലരുണ്ട്. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും.

അല്ലാതെ പേര് വരേണ്ട കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്നും പണം വാങ്ങിയവരിൽ ജി സുധാകരനും ഉണ്ടെന്ന ലിസ്റ്റ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384043/g-sudhakaran-response-cmrl-diary-shon-george-over-allegation)