---
title: "മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്"
english_title: "Case For Insulting Chief Minister Police To Question Anto Augustine Reporter TV Owner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384129/case-for-insulting-chief-minister-police-to-question-anto-augustine-reporter-tv-owner"
published_at: "2026-09-25T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab614b1dcaf3_1000307160.jpg"
keywords: ["Antoaugastin", "Kochi", "Reporter tv owner"]
---

# മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്

> **Lead Summary:** **കൊച്ചി**: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.

## Article Content

**കൊച്ചി**: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.

കളമശ്ശേരി സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. റിപ്പോർട്ടർ ചാനൽ ലേഖകനോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവെ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഗുരുതര പരാമർശം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384129/case-for-insulting-chief-minister-police-to-question-anto-augustine-reporter-tv-owner)