---
title: "സി.എസ്.പി; എൻസിപി എസും കോൺഗ്രസ് എസും സംയോജിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു"
english_title: "NCP S Congress S Merger New Party CSP Congress Secular Party AK Saseendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384147/ncp-s-congress-s-merger-new-party-csp-ak-saseendran"
published_at: "2026-09-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab634551f52c_1000236053.jpg"
keywords: ["NCP S Congress S Merger", "CSP New Party", "Congress Secular Party", "Congress Socialist Party"]
---

# സി.എസ്.പി; എൻസിപി എസും കോൺഗ്രസ് എസും സംയോജിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

> **Lead Summary:**  **കൊച്ചി: **എൻസിപി എസും കോൺഗ്രസ് എസും സംയോജിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാർട്ടി. കോൺഗ്രസ് സെക്യുലർ പാർട്ടി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നീ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ഇന്നു മുതൽ ഒരു പാർട്ടിയെന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

## Article Content

 **കൊച്ചി: **എൻസിപി എസും കോൺഗ്രസ് എസും സംയോജിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാർട്ടി. കോൺഗ്രസ് സെക്യുലർ പാർട്ടി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നീ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ഇന്നു മുതൽ ഒരു പാർട്ടിയെന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

എ.കെ. ശശീന്ദ്രനാണ് പാർട്ടിയുടെ പാർലമെന്ററി ബോർഡ് ചെയർമാൻ. പാർട്ടികൾ ഒരുമിച്ചതിന്റെ പൊതുസമ്മേളനം ഒക്ടോബർ 24, 25 തിയതികളിൽ എറണാകുളത്ത് വച്ച് നടക്കും.

യുവാക്കളെ ആകർഷിക്കുന്ന പുതിയ പാർട്ടിയാണ് ലക്ഷ്യമിടുന്നതെന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. വാക്കിലും നോക്കിലും നടപ്പിലും ആശയത്തിലും എല്ലാം പുതുമ അനുഭവിക്കുന്ന ഒന്നായിരിക്കണം. അതിന് പര്യാപ്തമായ വിധത്തിലുള്ള ഒരു ഭരണഘടന തയാറാക്കേണ്ടതുണ്ട്. അത് സംബന്ധിച്ച ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

പുത്തൻ പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്ന സമൂഹത്തിന് തൃപ്തികരമാം വണ്ണമായിരിക്കണം നീക്കം. അതിന് വേണ്ടത് ഞങ്ങളോടൊപ്പം നിൽക്കുന്ന അണികളെ അത് കൃത്യമായി ബോധ്യപ്പെടുത്തുകയാണ്. നാളെ ഒരു സംശയം അവർക്ക് ഉണ്ടാകാൻ പാടില്ല – എന്നാണ് അദ്ദേഹം നേരത്തെ പാർട്ടിയെ കുറിച്ച് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384147/ncp-s-congress-s-merger-new-party-csp-ak-saseendran)