---
title: " ‘ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനിൽക്ക്’; ഇടുക്കിയിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി"
english_title: "VD Satheesan Angry At Media Idukki Review Meeting CMRL Controversy Response"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384155/vd-satheesan-angry-media-idukki-review-meeting-cmrl-allegation"
published_at: "2026-09-25T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab640a00c010_1000236075.jpg"
keywords: ["VD Satheesan Media Angry", "Idukki Review Meeting", "Masappadi Controversy", "Idukki Land Pattaya Issue"]
---

#  ‘ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനിൽക്ക്’; ഇടുക്കിയിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

> **Lead Summary:** **ഇടുക്കി: **മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു വി.ഡി. സതീശന്റെ രൂക്ഷ പ്രതികരണം.

## Article Content

**ഇടുക്കി: **മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു വി.ഡി. സതീശന്റെ രൂക്ഷ പ്രതികരണം.

യോഗതീരുമാനങ്ങൾ വിശദീകരിക്കുന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി കൈയുയർത്തി പറ്റില്ലെന്ന് പറഞ്ഞു. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവ് ചെയ്ത് മാറിനിൽക്കെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു.

സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ഷോൺ ജോർജിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും യാതൊന്നും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. താൻ ആളുകളിൽ നിന്ന് പരാതികൾ സ്വീകരിക്കട്ടേയെന്നും നിങ്ങൾ മാറിനിൽക്കണം എന്നും വി.ഡി. സതീശൻ പറഞ്ഞു.

മാസപ്പടി വിവാദത്തിൽ ഉൾപ്പെടെ പ്രതികരിക്കേണ്ട സ്ഥലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരുമായി അൽപ സമയം വാക്കുതർക്കമുണ്ടായി.

ഇടുക്കിയിലെ ഭൂവിഷയങ്ങളും പട്ടയ പ്രതിസന്ധിയും പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്കകളും മറ്റും ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384155/vd-satheesan-angry-media-idukki-review-meeting-cmrl-allegation)