---
title: "ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും ദശവത്സരാഘോഷവും സെപ്റ്റംബർ 27ന്"
english_title: "Federation Of Residence Association Kannur District Conference Decennial Celebration Jawahar Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384172/federation-residence-association-kannur-conference-decennial-celebration"
published_at: "2026-09-25T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab657dfe9c86_1000236105.jpg"
keywords: ["Kannur Jawahar Library Hall", "K Sudhakaran MP", "Kollam Thulasi", "Residence Association Conference"]
---

# ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും ദശവത്സരാഘോഷവും സെപ്റ്റംബർ 27ന്

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേളനവും ദശവത്സരാഘോഷവും സെപ്റ്റംബർ 27ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേളനവും ദശവത്സരാഘോഷവും സെപ്റ്റംബർ 27ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും.

കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

90 തികഞ്ഞ മുതിർന്ന പൗരന്മാർക്ക് ആദരവ്, കുട്ടികളുടെ ചിത്രരചനാ മത്സരം, പുരുഷന്മാരുടെ തേങ്ങ ചിരവൽ മത്സരം, സ്ത്രീകൾക്കായി പാചക മത്സരം, ദശ വൃക്ഷത്തൈകൾ നടൽ, പൂക്കള മത്സരം, ഫുട്ബോൾ മത്സരം, ലഹരി വിരുദ്ധ സന്ദേശ വിളംബര ജാഥ, ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരണം, റെസ്ക്യൂആന്റി സോഴ്സ് ടീം രൂപീകരണം തുടങ്ങി ഒട്ടനവധി പരിപാടികൾ, കഴിഞ്ഞ ഒരു മാസക്കാലമായി, നടത്തി വരികയാണ്. 26ന് കാലത്ത് 7 മണിക്ക് പോലീസ് ഫുട്ബോൾ ടർഫിൽ ഫുട്ബോൾ മത്സരങ്ങൾ നടക്കും.

ജില്ലയിലെ നൂറിലേറെ വരുന്ന റെസിഡൻസ് അസോസിയേഷനുകളിൽ നിന്നുമായി 350 ഓളം പ്രതിനിധികൾ പങ്കെടുക്കും. ജില്ലയിലെ മുഴുവൻ എം.എൽ.എമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഉച്ച തിരിഞ്ഞ് കലാപരിപാടികൾ നടക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രമുഖ സിനിമാതാരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്യും.

ഭാരവാഹികളായ കെ.പി. മുരളീകൃഷ്ണൻ, കെ. ദേവദാസൻ, കെ. പ്രകാശൻ, ടി. പ്രകാശ് കുമാർ, ദിനേന്ദ്രൻ, സി. പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384172/federation-residence-association-kannur-conference-decennial-celebration)