---
title: "തലശ്ശേരി-ബാംഗ്ലൂർ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് സെപ്റ്റംബർ 27ന് ഉദ്ഘാടനം ചെയ്യും"
english_title: "Thalassery Bangalore KSRTC Swift Super Deluxe Service Inauguration September 27 Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384211/thalassery-bangalore-ksrtc-swift-super-deluxe-service-inauguration-september-27-peravoor"
published_at: "2026-09-26T05:14:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7078c631b6_1000312320.jpg"
keywords: ["Kannur", "Sunnyjoseph", "Peravoor"]
---

# തലശ്ശേരി-ബാംഗ്ലൂർ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് സെപ്റ്റംബർ 27ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **പേരാവൂർ**: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി തലശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കുന്നു. 2026 സെപ്റ്റംബർ 27ന് രാവിലെ 10.30ന് പേരാവൂരിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രിയും പേരാവൂർ എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**പേരാവൂർ**: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി തലശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കുന്നു. 2026 സെപ്റ്റംബർ 27ന് രാവിലെ 10.30ന് പേരാവൂരിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രിയും പേരാവൂർ എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും.

കൂത്തുപറമ്പ്, നിടുംപൊയിൽ, പേരാവൂർ, ഇരിട്ടി വഴിയാണ് ഈ പുതിയ ബസ് സർവീസ് നടത്തുന്നത്. തലശ്ശേരിയിൽ നിന്ന് രാത്രി 9.00 മണിക്ക് പുറപ്പെടുന്ന ബസ് പുലർച്ചെ 4.30ഓടെ ബാംഗ്ലൂരിൽ എത്തിച്ചേരും. മടക്കയാത്രയിൽ ബാംഗ്ലൂരിൽ നിന്ന് രാത്രി 9.45ന് പുറപ്പെട്ട് പുലർച്ചെ 5.00 മണിയോടെ തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384211/thalassery-bangalore-ksrtc-swift-super-deluxe-service-inauguration-september-27-peravoor)