---
title: "മുത്തങ്ങയിൽ ക്രാൾ നിർമ്മാണം പൂർത്തിയായി; കുങ്കിയാനകളായ വിക്രമും ഭരതും ആറളത്തെത്തി"
english_title: "Muthanga Kraal Construction Completed Kumki Elephants Vikram Bharath Aralam Operation KM1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384261/muthanga-kraal-construction-completed-kumki-elephants-vikram-bharath-aralam-operation-km1"
published_at: "2026-09-26T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab76172e7b96_1000313228.jpg"
keywords: ["Aralam", "Muthanga"]
---

# മുത്തങ്ങയിൽ ക്രാൾ നിർമ്മാണം പൂർത്തിയായി; കുങ്കിയാനകളായ വിക്രമും ഭരതും ആറളത്തെത്തി

> **Lead Summary:** **ആറളം**: ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന KM-1 കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള 'ഓപ്പറേഷൻ KM-1' നടപടികൾ അന്തിമഘട്ടത്തിലേക്ക്.

## Article Content

**ആറളം**: ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന KM-1 കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള 'ഓപ്പറേഷൻ KM-1' നടപടികൾ അന്തിമഘട്ടത്തിലേക്ക്.

ആനയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനും സുരക്ഷിതമായി പാർപ്പിക്കുന്നതിനായി വയനാട് മുത്തങ്ങയിൽ നടന്നിരുന്ന ക്രാളിന്റെ നിർമ്മാണ ജോലികൾ പൂർണ്ണമായും പൂർത്തിയായി. മുത്തങ്ങ എലിഫന്റ് ക്യാമ്പിലെ കുങ്കിയാനകളായ വിക്രമും ഭരതും ആറളത്ത് എത്തിച്ചേർന്നിട്ടുണ്ട്.

നിലവിൽ KM-1 കാട്ടാനയെ കണ്ടെത്താനുള്ള വനംവകുപ്പ് ദ്രുതകർമ്മ സേനയുടെയും (RRT) പ്രത്യേക ട്രാക്കിംഗ് ടീമിന്റെയും നിരീക്ഷണം മേഖലയിൽ കർശനമായി തുടരുകയാണ്. അനുയോജ്യമായ ഭൂപ്രകൃതിയിൽ ആനയെ ലൊക്കേറ്റ് ചെയ്താലുടൻ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കെമിക്കൽ ഇമ്മോബിലൈസേഷൻ നടപടികൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384261/muthanga-kraal-construction-completed-kumki-elephants-vikram-bharath-aralam-operation-km1)