---
title: "ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം സംഘടിപ്പിച്ചു"
english_title: "Scientific Cashew Cultivation Training Kanichar Gram Panchayat Krishi Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384288/scientific-cashew-cultivation-training-kanichar-gram-panchayat-krishi-bhavan"
published_at: "2026-09-26T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab77e41b5a32_1000313527.jpg"
keywords: ["Kanichar", "Cashew cultivation"]
---

# ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ**: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറയുടെയും കശുമാവ്-കൊക്കോ വികസന കാര്യാലയം കൊച്ചിയുടെയും നേതൃത്വത്തിൽ കശുമാവ് കർഷകർക്കായി ശാസ്ത്രീയ കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**കണിച്ചാർ**: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറയുടെയും കശുമാവ്-കൊക്കോ വികസന കാര്യാലയം കൊച്ചിയുടെയും നേതൃത്വത്തിൽ കശുമാവ് കർഷകർക്കായി ശാസ്ത്രീയ കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.

കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ കശുമാവ് കർഷകരുടെ ദീർഘകാല ആവശ്യമായിരുന്നു ശാസ്ത്രീയ പരിശീലനം. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ അധ്യക്ഷത വഹിച്ചു. കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതം പറഞ്ഞു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിനോയ് ജോർജ്, ലാലി ജോസ്, സിന്ധു സുരേഷ് എന്നിവരും മറ്റ് ഭരണസമിതി അംഗങ്ങളും ആശംസകൾ അറിയിച്ചു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. സീന ആർ. സുഭഗൻ, ഡോ. അസ്ന, ഡോ. മീര മഞ്ജുഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.

കശുമാവ് ഇനങ്ങൾ, വളപ്രയോഗം, കീട-രോഗ നിയന്ത്രണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്ക് കശുമാവ് തൈകളും കേരള കാർഷിക സർവകലാശാലയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും വിതരണം ചെയ്തു.

വിവിധ പ്രദേശങ്ങളിൽ നിന്നായി 70-ഓളം കർഷകർ പരിശീലനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384288/scientific-cashew-cultivation-training-kanichar-gram-panchayat-krishi-bhavan)