---
title: "മുട്ടിൽ മരംമുറി കേസ്: വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു"
english_title: "Muttil Tree Felling Case Forest Department Chargesheet Bathery Court Accepted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384307/muttil-tree-felling-case-forest-chargesheet-bathery-court-accepted"
published_at: "2026-09-26T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab78fe14cd82_1000236271.jpg"
keywords: ["Forest Department Chargesheet", "Bathery Judicial Magistrate Court", "Wayanad Muttil Case", "Forest Minister Shibu John"]
---

# മുട്ടിൽ മരംമുറി കേസ്: വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

> **Lead Summary:** **വയനാട്: **മുട്ടിൽ മരംമുറി കേസിൽ തിരുത്തി സമർപ്പിച്ച വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 17ന് സമർപ്പിച്ച കുറ്റപത്രം പിഴവുകൾ ചൂണ്ടിക്കാട്ടി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു. പിന്നാലെ പോരായ്മകൾ തിരുത്തിയാണ് വനം വകുപ്പ് വീണ്ടും കുറ്റപത്രം ഇന്നലെ സമർപ്പിച്ചത്.

## Article Content

**വയനാട്: **മുട്ടിൽ മരംമുറി കേസിൽ തിരുത്തി സമർപ്പിച്ച വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 17ന് സമർപ്പിച്ച കുറ്റപത്രം പിഴവുകൾ ചൂണ്ടിക്കാട്ടി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു. പിന്നാലെ പോരായ്മകൾ തിരുത്തിയാണ് വനം വകുപ്പ് വീണ്ടും കുറ്റപത്രം ഇന്നലെ സമർപ്പിച്ചത്.

മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് സമർപ്പിച്ച ആദ്യത്തെ കുറ്റപത്രത്തിൽ ഒന്നിലധികം പിശകുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം സമർപ്പണം സമയബന്ധിതമാകാത്തതും പിടികൂടിയ മരത്തടികൾ എവിടെനിന്നുള്ളതിൽ വ്യക്തതയില്ലാത്തതും 17ന് സമർപ്പിച്ച കുറ്റപത്രം മടക്കിയതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ വനം മന്ത്രി ഷിബു ജോണും വിഷയത്തിൽ വിശദീകരണം തേടിയിരുന്നു.

കേസുമായി ബന്ധപ്പെട്ട മരത്തടികൾ കണ്ടുകിട്ടുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനും ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ ഈ മാസം നീങ്ങിയതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചതെന്ന് അടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി, പോരായ്മകൾ തിരുത്തി വീണ്ടും സമർപ്പിച്ച കുറ്റപത്രമാണ് ഇപ്പോൾ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്. മുന്നോട്ടുള്ള കോടതി നടപടികൾ അടുത്തമാസം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384307/muttil-tree-felling-case-forest-chargesheet-bathery-court-accepted)