---
title: "ആയില്യാർ കാവിലെ അനധികൃത മരംമുറി: കൊട്ടിയൂരിൽ പ്രാർത്ഥനാ സദസ്സും പ്രതിഷേധവുമായി നെയ്യമൃത് സമിതി"
english_title: "Illegal Tree Cutting at Ayilyarkavu: Neyyamrith Samithi Protest at Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384328/ayilyarkavu-tree-cutting-kottiyoor"
published_at: "2026-09-26T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7b969a7968_kottiyoor1.jpg"
keywords: ["Kottiyoor Temple", "Ayilyarkavu Tree Cutting", "Neyyamrith Samithi", "Ikkare Kottiyoor", "Kottiyoor Devaswom"]
---

# ആയില്യാർ കാവിലെ അനധികൃത മരംമുറി: കൊട്ടിയൂരിൽ പ്രാർത്ഥനാ സദസ്സും പ്രതിഷേധവുമായി നെയ്യമൃത് സമിതി

> **Lead Summary:** ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തെ ആയില്യാർ കാവിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഭക്തജന കൂട്ടായ്മ. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രസന്നിധിയിൽ പ്രതിഷേധ പ്രകടനവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പാമ്പറപ്പാൻ പാലത്തിൽ നിന്ന് ആരംഭിച്ച നാമജപ പ്രതിഷേധ യാത്ര ഇക്കരെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നതോടെയാണ് പ്രാർത്ഥനാ സദസ്സിന് തുടക്കമായത്.

## Article Content

ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തെ ആയില്യാർ കാവിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഭക്തജന കൂട്ടായ്മ. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രസന്നിധിയിൽ പ്രതിഷേധ പ്രകടനവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പാമ്പറപ്പാൻ പാലത്തിൽ നിന്ന് ആരംഭിച്ച നാമജപ പ്രതിഷേധ യാത്ര ഇക്കരെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നതോടെയാണ് പ്രാർത്ഥനാ സദസ്സിന് തുടക്കമായത്.

നെയ്യമൃത് സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് പ്രാർത്ഥനാ സദസ്സ് ഉദ്ഘാടനം ചെയ്തു. വർഷത്തിൽ രണ്ടുതവണ മാത്രം താന്ത്രിക കർമ്മങ്ങൾക്കായി പ്രവേശനം അനുവദിച്ചിട്ടുള്ള പവിത്രമായ ആയില്യാർ കാവിൽ ആചാരപരമായ അനുമതിയില്ലാതെ പ്രവേശിച്ചതും പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റിയതും കടുത്ത ആചാരലംഘനമാണെന്ന് നെയ്യമൃത് സമിതി ആരോപിച്ചു. തുടർന്ന് ദേവസ്വം അധികൃതർക്ക് പ്രതിഷേധക്കുറിപ്പ് കൈമാറിയ സമിതി, പ്രതീകാത്മകമായി വൃക്ഷത്തൈകളും സമ്മാനിച്ചു.

ചടങ്ങിൽ സമിതി ഭാരവാഹികളായ രാമകൃഷ്ണൻ മാസ്റ്റർ, സത്യനാഥൻ വടകര, പ്രവീൺ പൊയിലൂർ, സന്തോഷ് കിള്ളിപ്പാലൻ, കെ.വി. പ്രമോദ്, ശരവണ കുമാർ എന്നിവർ സംസാരിച്ചു. വിവിധ നെയ്യമൃത് മഠങ്ങളിലെ കാരണവന്മാരും നിരവധി നെയ്യമൃത് സമിതി അംഗങ്ങളും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കാളികളായി. രാവിലെ ആരംഭിച്ച പ്രാർത്ഥനാ സദസ്സ് വൈകുന്നേരത്തോടെയാണ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384328/ayilyarkavu-tree-cutting-kottiyoor)