---
title: "കേളകം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ മെഗാ വോക്കത്തണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും"
english_title: "Kelakam St Thomas Higher Secondary School Anti Drug Mega Walkathon Toofan Commando"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384356/kelakam-st-thomas-higher-secondary-school-anti-drug-mega-walkathon-toofan-commando"
published_at: "2026-09-27T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab868d344ae1_1000314402.jpg"
keywords: ["Kelakam", "St Thomas Higher Secondary School"]
---

# കേളകം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ മെഗാ വോക്കത്തണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും

> **Lead Summary:** **കേളകം**: സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മെഗാ വോക്കത്തണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വോക്കത്തൺ കേളകം ടൗണിലൂടെ സഞ്ചരിച്ച് കേളകം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

## Article Content

**കേളകം**: സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മെഗാ വോക്കത്തണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വോക്കത്തൺ കേളകം ടൗണിലൂടെ സഞ്ചരിച്ച് കേളകം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. കേളകം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മെൽവിൻ വിൻസെൻ്റ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് എൻഎസ്എസ് വോളണ്ടിയർമാർക്ക് തൂഫാൻ കമാൻഡോ ക്യാപ്പ് അണിയിച്ചു.

പേരാവൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ജീമോൾ വെട്ടുവേലിൽ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, ന്യൂട്ടൻ കെ ജെ തുടങ്ങിയവർ സംസാരിച്ചു. അഭിയ പി അനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് വോളണ്ടിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ സ്കിറ്റ്, ലഹരി വിരുദ്ധ ഗാനാവതരണം തുടങ്ങിയവയും ബസ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384356/kelakam-st-thomas-higher-secondary-school-anti-drug-mega-walkathon-toofan-commando)