---
title: "ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും"
english_title: "Kannur Chokli 17 Year Old Sivasurya Missing Case Crime Branch SIT Ramesh Chennithala Action Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384402/kannur-chokli-sivasurya-missing-case-crime-branch-investigation-ramesh-chennithala"
published_at: "2026-09-27T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8d6e36724e_1000236440.jpg"
keywords: ["Sivasurya Missing Kannur", "Crime Branch Investigation", "Ramesh Chennithala Home Minister", "Kashi CCTV Search UP Police"]
---

# ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും

> **Lead Summary:** **കണ്ണൂർ: **ചൊക്ലി സ്വദേശിയായ 17 കാരൻ ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ നടപടി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.

## Article Content

**കണ്ണൂർ: **ചൊക്ലി സ്വദേശിയായ 17 കാരൻ ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ നടപടി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.

രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടാണ് ആക്ഷൻ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഇവരുടെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

> മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിലാണ് ഓഗസ്റ്റ് 8-ന് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. “താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും” എന്നിങ്ങനെയായിരുന്നു ശിവസൂര്യ എഴുതിവെച്ച കുറിപ്പ്.

യുപി പോലീസിന്റെ സഹായത്തോടെ കാശിയിൽ നടപ്പാക്കിയ തെരച്ചിലിൽ 100ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384402/kannur-chokli-sivasurya-missing-case-crime-branch-investigation-ramesh-chennithala)