---
title: "മന്ത്രിമാർ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ എം ഷാജി"
english_title: "Ministers Private Vehicle Official Use No Wrong Says Minister KM Shaji Kozhikode Guest House AI Photo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384405/minister-private-vehicle-official-use-no-wrong-km-shaji-kozhikode-ai-photo"
published_at: "2026-09-27T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8dcaf8aa4b_1000236457.jpg"
keywords: ["KM Shaji Minister", "Private Vehicle Official Use", "Kozhikode Guest House Press Meet", "Minister Vehicle Ethics"]
---

# മന്ത്രിമാർ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ എം ഷാജി

> **Lead Summary:** **കോഴിക്കോട് : **മന്ത്രിമാർ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ. എം ഷാജി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കോഴിക്കോട് : **മന്ത്രിമാർ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ. എം ഷാജി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു മന്ത്രി സഞ്ചരിക്കുമ്പോൾ മാത്രമാണ് അത് മന്ത്രി വാഹനം ആകുന്നത്, ആ കാറിൽ മന്ത്രിയല്ലാത്ത ഒരാൾ സഞ്ചരിച്ചാൽ അത് മന്ത്രി വാഹനം ആകില്ലെന്നും കെ. എം. ഷാജി പറഞ്ഞു. ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

സർക്കാരിന് ബാധ്യത വരുത്തുന്ന ഒരു കാര്യവും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കാർ ഉപയോഗിച്ചതിൽ ധാർമ്മിക പ്രശ്നം ഉണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

താൻ ആഡംബര കാറിന്റെ മുന്നിൽ നിൽക്കുന്നതായി ചില മാധ്യമങ്ങളിൽ വന്ന ഫോട്ടോകൾ എ. ഐ. നിർമ്മിതമാണ്. അത്തരം ഫോട്ടോകൾ ഉപയോഗിച്ച് വാർത്ത നൽകുന്നത് ധാർമ്മികതയാണോ എന്നും മന്ത്രി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384405/minister-private-vehicle-official-use-no-wrong-km-shaji-kozhikode-ai-photo)