---
title: "താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി; വൻ ഗതാഗതക്കുരുക്ക്"
english_title: "Lorry Stuck Thamarassery Churam Again Heavy Traffic Block Wayanad Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384626/lorry-stuck-thamarassery-churam-again-heavy-traffic-block-wayanad-kozhikode"
published_at: "2026-09-29T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb31962e9d5_1000317855.jpg"
keywords: ["Thamarassery Churam", "Traffic Block", "Kozhikode", "Wayanad", "Lorry Stuck"]
---

# താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി; വൻ ഗതാഗതക്കുരുക്ക്

> **Lead Summary:** **കോഴിക്കോട്**: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ചുരത്തിലെ ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട്ടിലേക്ക് പോയ ലോറിയാണ് ചുരം കയറാൻ കഴിയാതെ കുടുങ്ങിയത്.

## Article Content

**കോഴിക്കോട്**: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ചുരത്തിലെ ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട്ടിലേക്ക് പോയ ലോറിയാണ് ചുരം കയറാൻ കഴിയാതെ കുടുങ്ങിയത്.

രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ലോറി മാറ്റിയെങ്കിലും ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായി തുടരുകയാണ്. ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം നീളത്തിലാണ് നിലവിൽ വാഹനങ്ങളുടെ നിര നീണ്ടുകിടക്കുന്നത്.

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പോകുന്ന നിരവധി യാത്രക്കാരാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളായി ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.

ചുരത്തിൽ തുടർച്ചയായി ലോറികൾ കുടുങ്ങുന്ന സംഭവം പതിവാകുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. പോലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384626/lorry-stuck-thamarassery-churam-again-heavy-traffic-block-wayanad-kozhikode)