---
title: "കണ്ണൂരിൽ രണ്ടിടത്തും എൽഡിഎഫിന് ജയം"
english_title: "Kannur Local Body Byelection LDF Win Bavoode East Mattannur Uruvachal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384667/kannur-local-body-byelection-ldf-win-bavoode-east-mattannur-uruvachal"
published_at: "2026-09-29T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb5b8d892d1_1000318252.jpg"
keywords: ["Kannur Byelection", "LDF Win", "Peralassery", "Mattannur", "Bavoode East"]
---

# കണ്ണൂരിൽ രണ്ടിടത്തും എൽഡിഎഫിന് ജയം

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽഡിഎഫിന് വിജയം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.

## Article Content

**കണ്ണൂർ**: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽഡിഎഫിന് വിജയം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ബാവോട് ഈസ്റ്റിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ എൽഡിഎഫ് വിജയിച്ചത്. കെ.വി രതീശനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. പഞ്ചായത്തംഗമായിരുന്ന സുരേഷ് ബാബു തണ്ടാരത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഈ വാർഡ് നേടിയത്.

മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിൽ എ.കെ സുരേഷ് കുമാറാണ് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി. 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. കഴിഞ്ഞ തവണ 269 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ഇവിടെ ലഭിച്ചത്. കൗൺസിലറായിരുന്ന എൽഡിഎഫിലെ കെ.കെ അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

രണ്ട് വാർഡുകളിലെയും വിജയത്തോടെ ജില്ലയിൽ എൽഡിഎഫിന് ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384667/kannur-local-body-byelection-ldf-win-bavoode-east-mattannur-uruvachal)