---
title: "പി. ജയചന്ദ്രൻ – എസ്. ജാനകി അനുസ്മരണം: ‘സ്വരസംഗമം 2026’ കണ്ണൂരിൽ അരങ്ങേറി"
english_title: "P Jayachandran S Janaki Anusmaranam Swarasangamam 2026 Kannur Live Orchestra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384685/p-jayachandran-s-janaki-anusmaranam-swarasangamam-2026-kannur-live-orchestra"
published_at: "2026-09-29T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb6e66f1880_1000318405.jpg"
keywords: ["P Jayachandran", "S Janaki", "Swarasangamam 2026", "Kannur News"]
---

# പി. ജയചന്ദ്രൻ – എസ്. ജാനകി അനുസ്മരണം: ‘സ്വരസംഗമം 2026’ കണ്ണൂരിൽ അരങ്ങേറി

> **Lead Summary:** **കണ്ണൂർ**: മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാവഗായകൻ പി. ജയചന്ദ്രനെയും ഗാനകോകിലം എസ്. ജാനകിയമ്മയെയും അനുസ്മരിച്ച് ‘സ്വരസംഗമം 2026’ എന്ന പേരിൽ ലൈവ് ഓർക്കസ്ട്രാ ഗാനമേള സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ**: മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാവഗായകൻ പി. ജയചന്ദ്രനെയും ഗാനകോകിലം എസ്. ജാനകിയമ്മയെയും അനുസ്മരിച്ച് ‘സ്വരസംഗമം 2026’ എന്ന പേരിൽ ലൈവ് ഓർക്കസ്ട്രാ ഗാനമേള സംഘടിപ്പിച്ചു.

കണ്ണൂർ ടൗൺ സ്ക്വയറിന് എതിർവശത്തുള്ള ഭരതം ഹെറിറ്റേജ് ഹാളിലാണ് പരിപാടി നടന്നത്. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയിലെ 42 ലേറെ പ്രൊഫഷണൽ കലാകാരന്മാർ അണിനിരന്ന ഗാനമേളയിൽ പി. ജയചന്ദ്രന്റെയും എസ്. ജാനകിയമ്മയുടെയും അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു. സംഗീതപ്രേമികൾക്ക് ഹൃദ്യമായ അനുഭവമായി മാറി സ്വരസംഗമം.

സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോബി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. നിത്യപ്രകാശ്, ബാബു ശിവപാൽ, സി.ആർ മനോജ് എന്നിവർ ആശംസകൾ നേർന്നു. മനോജ് എം. പീറ്റർ നന്ദി പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു, സംഗീതലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ അനശ്വര ഗായകരെ ഓർത്തെടുക്കുന്നതിനായി മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് കണ്ണൂർ കോർപ്പറേഷന്റെ പിന്തുണ ഉണ്ടാകുമെന്നും സംഗീതരംഗത്തെ കലാകാരന്മാരുടെ കൂട്ടായ്മകൾ കൂടുതൽ ശക്തമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384685/p-jayachandran-s-janaki-anusmaranam-swarasangamam-2026-kannur-live-orchestra)