---
title: "ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കുക എന്ന ആവശ്യവുമായി കണ്ണൂരിൽ കോൺഗ്രസ് മാർച്ച്"
english_title: "Chief Election Commissioner Gyanesh Kumar Removal Demand Kannur DCC Congress March RS Post Office Rajmohan Unnithan MP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384704/kannur-congress-march-chief-election-commissioner-gyanesh-kumar-removal-demand-rs-post-office"
published_at: "2026-09-29T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb7f73c1a50_1000236844.jpg"
keywords: ["Kannur DCC Congress March", "RS Post Office Protest", "Rajmohan Unnithan MP", "Martin George DCC President"]
---

# ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കുക എന്ന ആവശ്യവുമായി കണ്ണൂരിൽ കോൺഗ്രസ് മാർച്ച്

> **Lead Summary:** **കണ്ണൂർ : **ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**കണ്ണൂർ : **ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

രാജ്മോഹൻ ഉണ്ണിത്താൻ എംപി സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി എ നാരായണൻ, അഡ്വക്കറ്റ് റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ എന്നിവർ സംസാരിച്ചു. മേയർ അഡ്വക്കറ്റ് പി ഇന്ദിര, കെ പ്രമോദ്, വിജിൽ മോഹനൻ, മുഹമ്മദ് ബ്ലാത്തൂർ, വി വി പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384704/kannur-congress-march-chief-election-commissioner-gyanesh-kumar-removal-demand-rs-post-office)