---
title: "സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Kerala Rain Alert Yellow Alert 6 Districts IMD Weather Forecast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384832/kerala-rain-alert-yellow-alert-6-districts-imd-weather-forecast"
published_at: "2026-09-30T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca573d172d_images_(1).jpeg"
keywords: ["Kerala Rain", "Yellow Alert", "IMD", "Weather Forecast"]
---

# സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.

ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അതിശക്തമായ നിലയിലേക്ക് മഴയുടെ അളവ് പോകില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

മറ്റന്നാൾ 3 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384832/kerala-rain-alert-yellow-alert-6-districts-imd-weather-forecast)